ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 9ന്. ജൂലൈ 8ന് അറഫ ദിനമെന്ന് ജ്യോതിശാസ്ത്ര വിഭാഗം

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം  ജൂൺ 30 വ്യാഴാഴ്ച ദുൽഹജ്ജ് മാസം ആരംഭിക്കും. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ കണക്കനുസരിച്ച്, ജൂലൈ 9നായിരിക്കും ബലിപെരുന്നാൾ.  

ദുൽഹജ്ജ് 9 അഥവാ ജൂലൈ 8 നാണ് മുസ്‌ലിംകൾ അറഫാ ദിനം ആചരിക്കുക എന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ  സൊസൈറ്റി തലവൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നു.

പെരുന്നാൾ പ്രമാണിച്ച് യുഎഇ നിവാസികൾക്ക് നാല് ദിവസത്തെ അവധി ലഭിക്കും. അറഫ ദിനവും ഈദ് അൽ അദ്ഹയുടെ മൂന്ന് ദിവസങ്ങളും ഉൾപ്പെടുന്നതാണ് നാല് ദിവസത്തെ അവധി.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെയായിരിക്കും പെരുന്നാൾ അവധി.

മറ്റു ഗൾഫ് രാജ്യങ്ങളിലും ഇതേ ദിവസങ്ങളിൽ തന്നെയാണ് പെരുന്നാൾ അവധിക്ക് സാധ്യത.

നിരവധി എമിറേറ്റികളും പ്രവാസികളും അവധിക്കാലം ആഘോഷിക്കാൻ പോകുന്നതിനാൽ, ഈ സമയത്ത് യാത്രാ ആവശ്യം ഉയരും. വിമാനയാത്രക്കാർ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

Share
error: Content is protected !!