സൗദിയിൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുന്ന സാഹചര്യങ്ങൾ മന്ത്രാലയം വ്യക്തമാക്കി
സൌദിയിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികളിൽ നിന്നും ചികിത്സാ ഫീസ് (പരിശോധന ഫീസ്) ഈടാക്കേണ്ട നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
ഒരു രോഗത്തിന് രോഗി ആദ്യമായി ചികിത്സ തേടുമ്പോൾ അയാളിൽ നിന്നും ഫീസ് ഈടാക്കാൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് അവകാശമുണ്ട്.
എന്നാൽ അതേ രോഗി 14 ദിവസത്തിനുള്ളിൽ വീണ്ടും അതേ ഡോക്ടറെ തന്നെ സന്ദർശിക്കുകയാണെങ്കിൽ ഫീസ് നൽകേണ്ടതില്ല. ആദ്യ സന്ദർശനത്തിൽ ഫീസ് നൽകിയ രോഗികൾക്കാണ് 14 ദിവസത്തിനുള്ളിലെ സന്ദർശനങ്ങൾക്ക് ഫീസിളവ് ലഭിക്കുകയെന്നും മന്ത്രാലയം വിശദീകരിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ബാധകമാണ് ഈ വ്യവസ്ഥകൾ.
രോഗിയുടെ ആദ്യ സന്ദർശനത്തിൽ തന്നെ ഫീസ് ഈടാക്കാൻ ആശുപത്രിക്ക് അവകാശമുണ്ടോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിനു മറുപടിയായാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക