വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റം കൂടുതൽ എളുപ്പമാക്കി. പഴയ സ്‌പോൺസറുടെ സാമ്പത്തിക ബാധ്യതകൾ പുതിയ സ്‌പോൺസർ ഏറ്റെടുക്കേണ്ടതില്ല

ക്വിവ പ്ലാറ്റ്‌ഫോമിലൂടെ, വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിൽ വിദേശ തൊഴിലാളികൾക്കുള്ള തൊഴിൽ മാറ്റ സംവിധാനം പരിഷ്കരിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

പുതിയ മാറ്റമനുസരിച്ച്, പഴയ സ്പോണ്സറുടെ ഭാഗത്ത് നിന്നുണ്ടായ തൊഴിലാളികളുടെ ലെവി, വര്‍ക്ക് പെര്‍മിറ്റ് മറ്റു ഫീസ് കുടിശ്ശികകളും ഇഖാമ പുതുക്കാന്‍ കാലതാമസം വരുത്തിയതിനുള്ള പിഴകളും ഇനി മുതൽ പുതിയ തൊഴിലുടമയുടെ ബാധ്യതയാകില്ല. ഇത്തരം ബാധ്യതകൾ പഴയ തൊഴിലുടമയുടെ പേരിൽ തന്നെ കുടിശ്ശികയായി രേഖപ്പെടുത്തും.  തൊഴിലാളി പുതിയ ജോലിയിലേക്ക് മാറുന്ന തീയതി മുതലുള്ള ബാധ്യതകൾ മാത്രമേ പുതിയ സ്പോണ്സറുടെ ഉത്തരവാദിതത്തിൽ വരികയുള്ളൂ.

നിലവിലെ തൊഴിലുടമക്ക് ഇത്തരം ബാധ്യതകൾ കുമിഞ്ഞ് കൂടാതിരിക്കാൻ പുതിയ മാറ്റം സഹായകരമാകും. കൂടാതെ പുതിയ തൊഴിലുടമക്ക് കഴിഞ്ഞ കാലങ്ങളിലെ സേവനം ലഭ്യമാകാതിരുന്ന തൊഴിലാളികളുടെ ബാധ്യതകൾ ഏറ്റെടുക്കേണ്ടതുമില്ല.

വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സാഹയകരായ മാറ്റമാണിത്. വർഷങ്ങളായി ഇഖാമ പുതുക്കി ലഭിക്കാതെയും തൊഴിലുടമ ലെവി അടക്കാത്തതിൻ്റേയും ബാധ്യതകൾ ഏറ്റെടുക്കാൻ പുതിയ തൊഴിലുടമകൾ തയ്യാറാകാത്ത കാരണത്താൽ തൊഴിൽ മാറ്റം സാധ്യമാകാതിരുന്നവർക്ക് ഇനി ബാധ്യതകളില്ലാതെ പുതിയ തൊഴിലിലേക്ക് മാറാം.  എത്ര കാലത്തെ ലെവി കുടിശ്ശികയുണ്ടെങ്കിലും, ഇഖാമ പുതുക്കാത്ത സാഹചര്യമാണെങ്കിലും, വിദേശ തൊഴിലാളികൾക്ക് ഇനി തൊഴിൽ മാറാവുന്നതാണ്. ഇതോടെ തൊഴിലാളികളുടെ ഇഖാമ പുതുക്കി ലഭിക്കുകയും, സഞ്ചാര സ്വാതന്ത്ര്യവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യം രൂപ്പെടുകയും ചെയ്യും.

തൊഴിൽ വിപണിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്ന ഒരു സംയോജിതവും മത്സരാധിഷ്ഠിതവുമായ തൊഴിൽ വിപണി സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതിനാൽ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തൊഴിൽ മേഖലയെ അതിന്റെ എല്ലാ സേവനങ്ങളും ഏകീകൃത പ്രവേശനത്തോടെ പ്രാപ്‌തമാക്കുന്നതിന് ശക്തമായ ഒരു പ്ലാറ്റ്ഫോം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!