ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് സൌദി നീക്കി. സൌദി പൌരന്‍മാര്‍ക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ 4 രാജ്യങ്ങളെ ഒഴിവാക്കി

റിയാദ്: സൌദി പൌരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  ഇന്ത്യക്ക് പുറമെ എത്യോപ്യ, തുര്‍ക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള വിലക്കും നീക്കിയിട്ടുണ്ട്.

 

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൌദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യക്ക് പുറമെ ലെബനന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോങ്കോ, ലിബിയ, ബലാറസ്, വിയറ്റ്നാം, എത്യോപ്യ, സൊമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസുലെ എന്നിവയായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്.  ഇതില്‍ ലെബനന്‍, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോങ്കോ, ലിബിയ, ബലാറസ്, സൊമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസുലെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് തുടരും. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടവര്‍ മുന്‍കൂട്ടി ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണം

Share
error: Content is protected !!