ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ അവസാനിച്ചു. നറുക്കെടുപ്പ് ബുധനാഴ്ച

സൌദിക്കകത്തുള്ളവർക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ അവസാനിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂണ് 12 ഞായറാഴ്ചയായിരുന്നു രജിസ്റ്റർ ചെയ്യുവാനുള്ള അവസാന സമയം. നാല് ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഒന്നര ലക്ഷം പേർക്കാണ് അവസരം ലഭിക്കുക. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഹജ്ജിന് അവസരം.

ജൂണ് 15 ബുധനഴാചയാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എസ്.എം.എസ് വഴി അറിയിപ്പ് ലഭിക്കും. അറിയിപ്പ് ലഭിക്കുന്നവർ 48 മണിക്കൂറിനുള്ളിൽ പണമടച്ച് പെർമിറ്റ് നേടേണ്ടതാണ്. അല്ലാത്ത പക്ഷം അവസരം നഷ്ടമാകും. 9028 റിയാൽ മുതലുള്ള മൂന്ന് പാക്കേജുകളാണ് ആഭ്യന്തര തീർഥാടകർക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!