എസ്.എസ്.എൽ.സി പരീക്ഷാ ഫലം ജൂൺ 15ന് പ്രസിദ്ധീകരിക്കും. പ്ലസ് ടു ഫലം ജൂൺ 20ന്

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂൺ 15ന് പ്രസിദ്ധീകരിക്കും. പരീക്ഷാ ഫലത്തിന് അംഗീകാരം നൽകാൻ പരീക്ഷ പാസ്ബോർഡ് യോഗം പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ 14ന് ചേരും.

ജൂൺ 20നാണ് പ്ലസ് ടു പരീക്ഷ ഫലം പ്രസിദ്ധീകരിക്കുക.

4,26,999 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഏപ്രിൽ 29നാണ് പരീക്ഷ പൂർത്തിയായത്.

തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തുക. ഫല പ്രഖ്യാപനം നീണ്ടുപോകുമെന്ന ആശങ്കകൾക്ക്  വിരാമമിട്ടുകൊണ്ടാണ് ബുധനാഴ്ച ഫലം പ്രഖ്യാപനം നടത്തുവാനുളള തീരുമാനമെടുത്തത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!