രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികൾക്ക് ആശ്വാസം
ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. റെക്കോർഡ് തകർച്ചയാണ് രേഖപ്പെടുത്തിയത്. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതും പണപ്പെരുപ്പവും ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ചയുമാണ് രൂപയുടെ തകർച്ചക്കുള്ള പ്രധാന കാരണം.
77.81 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. 77.79 ആയിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് സ്ഥിതിമെച്ചപ്പെടുത്തിയെങ്കിലും 77.78ലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.
13 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് എണ്ണവില. ചൈനയുടെ കയറ്റുമതി വർധിച്ചതും ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ ലോക്ഡൗൺ പിൻവലിച്ചതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യൻ ഓഹരി വിപണികളിലും നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയുടെ മൂല്യതകർച്ച പ്രവാസികൾക്ക് ഗുണം ചെയ്യും. സൌദി റിയാലിന് 20.73 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് 20.52 രൂപയാണ് സൈബ് ഫ്ലക്സ് നൽകുന്നത്. ബിൻ യാലയിൽ 20.50 ഉം, എ.എൻ.ബി ടെലി മണിയിൽ 20.43 ഉം ഫൌരിയിലും വെസ്റ്റേണ് യൂണിയനിലും 20.41 രൂപ വീതവും ഇന്ന് നൽകുന്നുണ്ട്.
ബഹറൈനി ദീനാറിന് 206.29 രൂപ വിനിമയ നിരക്ക് രേഖപ്പെടുത്തിയെങ്കിലും, 203.73 രൂപയാണ് അൽ യൂസുഫ് എക്സ്ചേഞ്ചിൽ ലഭിക്കുന്നത്. ലുലു എക്സ്ചേഞ്ചിൽ 203.52 ഉം, ഐസിഐസിഐ ബാങ്കിൽ 202.90 രൂപയും ലഭിക്കുന്നുണ്ട്.
കുവൈത്തി ദീനാറിന് 253.84 രൂപയാണ് ഇന്ന് വിനിമയ നിരക്ക് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് 249.90 രൂപയാണ് കുവൈത്ത് ഇന്ത്യയിൽ ലഭിക്കുന്നത്. ബിഇസിയിൽ 249 രൂപയും, അൽ മുല്ല എക്സ്ചേഞ്ചിൽ 248.90 രൂപയും ലഭിക്കും.
ഒമാനി റിയാലിന് 202.01 രൂപയാണ് ഇന്നത്തെ എക്സ്ചേഞ്ച് നിരക്ക്. എന്നാൽ അൽ ജദീദിൽ 198.43 രൂപയും, യുഎഇ എക്സ്ചേഞ്ചിൽ 198.36 രൂപയുമാണ് ലഭിക്കുന്നത്.
ഖത്തർ റിയാലിന് 21.37 രൂപയാണ് വിനിമയ നിരക്ക്. ദോഹ ബാങ്കിൽ ഇന്ന് 21 രൂപയും, അൽ ദാർ എക്സ്ചേഞ്ചിൽ 20.99 രൂപയും ഇ.ഇസെഡ് റെമിറ്റിൽ 20.98 രൂപയും ലഭിക്കുന്നുണ്ട്.
യു.എ.ഇ ദിർഹമിന് 21.18 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ വിനിമയ നിരക്ക്. ഇതനുസരിച്ച് ഫർദാനിൽ 20.93 രൂപയും, യുഎഇ എക്സ്ചേഞ്ചിൽ 20.91 രൂപയും, ലാറിയിലും ലുലു നൌവിലും 20.84 രൂപവീതവും ലഭിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക