ഭാര്യയുടെ കൊടും ക്രൂരത: ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി; അടുപ്പില്‍ വച്ച് വേവിച്ചു

ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി ഭാര്യയുടെ ക്രൂരത. കഷ്ണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിക്കുകയും ചെയ്തു. പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

ഇരുപത്തിയഞ്ചുകാരിയായ മറിയം നാസറാണ് ഭർത്താവ് ബദർ മുഹമ്മദിനെ (25) കൊലപ്പെടുത്തിയതെന്ന് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി വേവിക്കുകയായിരുന്നു. ഇതിനു ശേഷം പ്രതിയായ ഭാര്യ മറിയം കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത്‌ കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ യെമന്‍ സമൂഹത്തിന് അന്യമാണെന്നും കുടുംബ തര്‍ക്കങ്ങളാണ് ദാരുണമായ കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!