ജിദ്ദയിലെ ചേരികൾ പൊളിച്ച് നീക്കൽ: തിയതികളിൽ മാറ്റം വരുത്തി

സൌദി അറേബ്യയിലെ ജിദ്ദയിൽ ചേരികൾ പൊളിച്ച് നീക്കുന്നതിനായി പ്രഖ്യാപിച്ചിരുന്ന തിയതികളിൽ മാറ്റം വരുത്തിയതായി ചേരി നീക്കം ചെയ്യൽ കമ്മറ്റി അറിയിച്ചു. ചേരികൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് താമസക്കാരെ അറിയിക്കുന്നതിനും, ചേരികളിലേക്കുള്ള സേവനങ്ങൾ നിറുത്തി വെക്കുന്നതിനും, ചേരികൾ നീക്കം ചെയ്യുന്നതിനും നേരത്തെ അറിയിച്ചിരുന്ന തിയതികളിലാണ് മാറ്റം വരുത്തിയത്.

അൽ മുൻതസഹാത്​, ഖുവൈസ, അൽ-അദ്ൽ, അൽ-ഫദ്ൽ, ഉമ്മുസലം, കിലോ 14 വടക്ക് എന്നീ ഡിസ്​ട്രിക്​റ്റുകളിലെ ചേരിപ്രദേശങ്ങൾ പൊളിച്ച് നീക്കുന്ന തിയതികളിലാണ് മാറ്റം വരുത്തിയത്.

ഈ പ്രദേശങ്ങളിലെ താമസക്കാർക്ക് യഥാക്രമം ഈ വർഷം ജൂലൈ 23, ഓഗസ്റ്റ് 14, ഓഗസ്റ്റ് 27, സെപ്റ്റംബർ 17 തീയതികളിൽ അറിയിപ്പ് നൽകും, കൂടാതെ ഈ അയൽപക്കങ്ങളിലേക്കുള്ള വൈദ്യുതി, വെളളം തുടങ്ങിയ സേവനങ്ങൾ വിച്ഛേദിക്കുന്ന ജോലി യഥാക്രമം ഓഗസ്റ്റ് 6, ഓഗസ്റ്റ് 28, സെപ്റ്റംബർ 1, ഒക്ടോബർ 1 തീയതികളിൽ ആരംഭിക്കും.

അൽ മൊൻതസഹാത്തിലെ ചേരികൾ നീക്കം ചെയ്യൽ ആഗസ്റ്റ് 22 ന് ആരംഭിച്ച് സെപ്റ്റംബർ 12 ന് അവസാനിക്കും. ഇവിടെത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ഡിസംബർ 12 ന് പൂർത്തിയാകുക.

ഖുവൈസയിൽ സെപ്തംബർ 4 മുതൽ സെപ്തംബർ 14 വരെയാണ് പൊളിച്ച് നീക്കൽ ജോലി ക്രമീകരിച്ചിട്ടുള്ളത്. ഡിസംബർ 14 ഓടെ ഇവിടെയുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ പൂർത്തിയാകും.

അൽ-അദ്ൽ, അൽ-ഫദ്ൽ എന്നിവിടങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന ജോലി ഒക്ടോബർ ആദ്യത്തിൽ ആരംഭിച്ച് ഒക്ടോബർ 22ന് അവസാനിക്കും. അടുത്ത വർഷം ജനുവരി 22 ഓടെ ഇവിടെയുള്ള അവശിഷ്ടങ്ങളും പൂർണ്ണമായി നീക്കം ചെയ്യും.

ഒക്ടോബർ 15 മുതൽ 29 വരെയാണ് ഉമ്മുസലമിലേയും കിലോ 14 വടക്കിലേയും കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന ജോലികൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. അടുത്ത വർഷം ജനുവരി 29 ഓടെ ഇവിടെയുള്ള അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യുമെന്നും കമ്മറ്റി വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ചേരിൾ പൊളിച്ച് നീക്കുന്നതിനുള്ള പുതുക്കിയ ഷെഡ്യൂൾ കാണുക

 

Share
error: Content is protected !!