ഐ.ടി.ഐക്കാര്‍ക്ക് വെസ്റ്റേണ്‍ റെയില്‍വേയില്‍ മികച്ച അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയില്‍ 3612 അപ്രന്റിസ് ഒഴിവ്. ഓണ്‍ലൈനായാണ്  അപേക്ഷിക്കേണ്ടത്. വിവിധ വർക്ക് ഷോപ്പുകളിലും ഡിവിഷനുകളിലുമാണ് അവസരം. ഒരു വർഷത്തെ പരിശീലനം ഉണ്ടായിരിക്കും. 

ഒഴിവുകള്‍ (ഒഴിവുള്ള സ്ഥലം, കോഡ്, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍):

മുംബൈ സെന്‍ട്രല്‍ (എം.എം.സി.ടി.)-745, വഡോദര (ബി.ആര്‍.സി.)-434, അഹമ്മദാബാദ് (എ.ഡി.ഐ.)-622, രത്‌ലം-415, രാജ്‌കോട്ട് (ആര്‍.ജെ.ടി.)-165, ഭാവ്‌നഗര്‍ (ബി.വി.പി.)-206, പരേല്‍ വര്‍ക്ഷോപ്-392, മഹാലക്ഷ്മി വര്‍ക്ഷോപ് (എം.എക്സ്.)-67, ഭാവ്‌നഗര്‍ വര്‍ക്ഷോപ്-112, സാബര്‍മതി എന്‍ജിനീയറിങ് വര്‍ക്ഷോപ് (എസ്.ബി.ഐ. എന്‍ജി.)-60, സാബര്‍മതി സിഗ്നല്‍ വര്‍ക്ഷോപ് (എസ്.ബി.ഐ. സിഗ്നല്‍)-25, പ്രതാപ്നഗര്‍ വര്‍ക്ഷോപ് (പി.ആര്‍.ടി.എന്‍.)-72, ദഹോദ് വര്‍ക്ഷോപ് (ഡി.എച്ച്.ഡി.)-263, ഹെഡ്ക്വാര്‍ട്ടേഴ്‌സ്-34.

ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ.), ടര്‍ണര്‍, മെഷീനിസ്റ്റ്, കാര്‍പെന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക് (ഡീസല്‍), മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി., മെക്കാനിക് എല്‍.ടി. ആന്‍ഡ് കേബിള്‍, പൈപ് ഫിറ്റര്‍, പ്ലംബര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), സ്റ്റെനോഗ്രാഫര്‍.

യോഗ്യത: പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 26.05.2022-നുമുന്‍പ് യോഗ്യത നേടിയിരിക്കണം.

പ്രായം: 15-24 വയസ്സ്. 2022 ജൂണ്‍ 27 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വനിത എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കണം.

തിരഞ്ഞെടുപ്പ്: പത്താംക്ലാസിലെയും ഐ.ടി.ഐ.യിലെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.rrc-wr.com എന്ന വെബ്‌സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 27.

 

കൂടുതൽ തൊഴിൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!