ആഭ്യന്തര ഹജ്ജ് തീർഥാടകർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാന കാര്യങ്ങൾ
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർഥാടകർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ:
1 https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് മുഖേന ജൂൺ 11 വരെ രജിസ്ട്രേഷൻ പൂർത്തീകരിക്കാം
2. രജിസ്ട്രേഷൻ സമയത്ത് ആഭ്യന്തര ഹജ്ജ് സേവനം നൽകുന്ന കമ്പനികൾ മുഖേനയാണ് ഹജ്ജ് പാക്കേജുകൾ തെരഞ്ഞെടുക്കേണ്ടത്.
3. 65 വയസ്സിൽ താഴെപ്രായമുള്ളവർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.
4. ഹോട്ടൽ മുറികൾക്ക് സമാനമായ രീതിയിൽ നവീകരിച്ച ടെന്റുകളുൾപ്പെടുന്ന ‘ഹോസ്പിറ്റാലിറ്റി 1’ എന്ന കാറ്റഗറിയിൽ 13,331 റിയാൽ മുതൽ 16,223 റിയാൽ വരെയും ‘ഹോസ്പിറ്റാലിറ്റി 2’ കാറ്റഗറിയിൽ 10,526 റിയാൽ മുതൽ 13,418 റിയാൽ വരെയുമാണ് പാക്കേജുകൾ. മിനയിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടുന്ന പാക്കേജ് 15,025 റിയാൽ മുതലാണ് ആരംഭിക്കുന്നത്. 17,860 റിയാൽ വരെ ഈ പാക്കേജ് ലഭ്യമാണ്.
5. ഉദ്ഹിയ്യത്ത് ഉദ്ദേശിക്കുന്ന തീർഥാടകർ 809 റിയാൽ കൂടി അധികമായി അടക്കേണ്ടതാണ്.
6. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്ക് മുൻഗണയുണ്ട്.
7. രജിസ്റ്റർ ചെയ്യുന്ന വ്യക്തികൾ ഗുരുതരമായ, വിട്ടുമാറാത്ത രോഗങ്ങളൊന്നും ഉള്ളവരാവരുത്.
8. ഒരാളുടെ പേരിൽ ഒരു രജിസ്ട്രേഷൻ മാത്രമേ അനുവദിക്കൂ.
9. രജിസ്റ്റർ ചെയ്യുന്ന സമയത്ത് കോവിഡ് രോഗം ബാധിച്ചവരാവരുത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വിട്ടുമാറാത്ത രോഗങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ, ഡയാലിസിസ് ചെയ്തവരോ ആവരുത്.
10. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പ്രകാരം കോവിഡ് വാക്സിൻ എല്ലാ ഡോസുകളും പൂർത്തിയാക്കിയിരിക്കണം.
11. അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം നറുക്കെടുപ്പിലൂടെ മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂ.
12. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിക്കും.
13. അറിയിപ്പ് ലഭിച്ച് 48 പ്രവർത്തന മണിക്കൂറിനുള്ളിൽ പണമടക്കണം. അല്ലാത്ത പക്ഷം അപേക്ഷ റദ്ദാക്കപ്പെടുന്നതാണ്.
14. അപേക്ഷ പൂർക്കീകരിച്ച ശേഷം പരിഷ്കരിക്കുന്നതിനും, റദ്ദാക്കുന്നതിനും അനുവാദമുണ്ട്.
15. അപേക്ഷ പരിഷ്കരിക്കുവാനും, റദ്ദാക്കുവാനും റദ്ദാക്കിയ ശേഷം പുതിയ അപേക്ഷ സമർപ്പിക്കുവാനും ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് വഴിയും, ഇഅ്തമർനാ ആപ്പ് വഴിയും സൌകര്യമൊരുക്കിയിട്ടുണ്ട്.