ജിദ്ദയില്‍ പൊളിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

ജിദ്ദ: നഗര വികസനത്തിന്‍റെ ഭാഗമായി ജിദ്ദയില്‍ പൊളിച്ച് നീക്കപ്പെടുന്ന കെട്ടിടങ്ങല്‍ക്കുള്ള നഷ്ടപരിഹാര നടപടിക്രമങ്ങള്‍ ആരംഭിച്ചു. പൊളിക്കപ്പെടുന്ന കെട്ടിടമുടമകളില്‍ നിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി ജിദ്ദ നഗരസഭ അറിയിച്ചു. നഗരസഭയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

 

റമദാന് ശേഷം ചെരിപ്രദേശങ്ങള്‍ നീക്കം ചെയ്യുന്നത് പുനരാരംഭിച്ചിരുന്നു. ബനീമാലിക്, വുറൂദ് ഭാഗങ്ങളിലാണ് റമദാന് ശേഷം പൊളിക്കല്‍ ആരംഭിച്ചത്.  മുശ്രിഫ, രിഹാബ്, അസീസിയ, റബ് വ, ജാമിയ, റവാബി, മുന്തസഹാത്ത്, ഖുവൈസ, അല്‍ അദല്‍ വല്‍ ഫദ്ല്‍ ഭാഗങ്ങളില്‍ ജൂലൈ 30-നകം പൊളിക്കല്‍ ആരംഭിക്കും. അവസാന ഘട്ട പൊളിക്കല്‍ കിലോ 14 ജൂനൂബ്-ഉമ്മു സലം ഭാഗത്ത് ഓഗസ്റ്റ് 13-നാണ് ആരംഭിക്കുന്നത്. നവംബര്‍ 27-നു അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതോടെ ഈ പദ്ധതി പൂര്‍ത്തിയാകും.

 

26 പ്രദേശങ്ങളിലായി 18.5 മില്ല്യണ്‍ ചതുരശ്ര മീറ്റര്‍ സ്ഥലത്തും, 8 പ്രദേശങ്ങളിലായി 13.9 ചതുരശ്ര മീറ്റര്‍ സ്ഥലത്തുമാണ് കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നത്.

Share
error: Content is protected !!