ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം സൌദിയിലെ നിയോമില്‍ വരുന്നു. വിശദാംശങ്ങള്‍
നിയോം: സൌദിയില്‍ നിര്‍മാണത്തിലിരിക്കുന്ന നിയോം നഗര പദ്ധതിയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിര്‍മിക്കാന്‍ നീക്കമുള്ളതായി റിപോര്‍ട്ട്. ഡസൻ കണക്കിന് മൈലുകളോളം നീളത്തില്‍, ഏകദേശം 500 മീറ്റർ ഉയരമുള്ള രണ്ട് കെട്ടിടങ്ങള്‍ നിർമ്മിക്കാനാണ് പദ്ധതി.
ചെങ്കടല്‍ തീരത്ത് നിര്‍മിക്കുന്ന കെട്ടിടത്തില്‍ പാർപ്പിടം, ഷോപ്പിംഗ്, ഓഫീസുകള്‍ തുടങ്ങിയവയെല്ലാം ഉണ്ടാകും.
അണ്ടർഗ്രൗണ്ട് ഹൈ-സ്പീഡ് റെയിൽ വഴി ബന്ധിപ്പിച്ച് നിരവധി കെട്ടിടങ്ങൾ നിർമ്മിക്കാന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പദ്ധതി. ഇതില്‍ നിന്ന് മാറിയാണ് ഏറ്റവും വലിയ കെട്ടിടം എന്ന ആശയം വന്നത്.
അര മൈൽ നീളമുള്ള പ്ലാന്‍ തയ്യാറാക്കാന്‍ ഡിസൈനർമാർക്ക് നിർദ്ദേശം നൽകിയതായി NEOM പ്രോജക്റ്റ് സ്റ്റാഫ് സൂചിപ്പിച്ചു. രണ്ട് കെട്ടിടങ്ങളില്‍ ഓരോ കെട്ടിടവും ലോകത്തിലെ നിലവിലുള്ള ഏറ്റവും വലിയ കെട്ടിടങ്ങളേക്കാൾ വലുതായിരിക്കും.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍റെ നിര്‍മാണവും സൌദിയിലെ ജിദ്ദയില്‍ പുരോഗമിക്കുകയാണ്.
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നേരത്തെ “ദി ലൈൻ” എന്ന ഭീമന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. NEOM-ലെ ഈ പ്രോജക്റ്റ് ഭാവിയിൽ നഗര സമൂഹങ്ങൾ എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു മാതൃകയാണ്, കൂടാതെ പ്രകൃതിയുമായുള്ള ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനുള്ള ഒരു ബ്ലൂപ്രിൻറാണ്. 170 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, ശബ്ദമോ മലിനീകരണമോ ഇല്ലാത്ത, വാഹനങ്ങളും തിരക്കും ഇല്ലാത്ത അന്തരീക്ഷത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിര്‍മിക്കുന്ന പദ്ധതിയാണ് ലൈൻ സിറ്റി.