ക്രെയിൻ തലയിൽ വീണ് ഇന്ത്യൻ തൊഴിലാളി മരിച്ചു
മക്കയിൽ ഹോട്ടൽ ക്ലീനിങിനിടെ ഇന്ത്യൻ തൊഴിലാളി ക്രെയിൻ അപകടത്തിൽ മരിച്ചു. മക്കയിലെ അജിയാദിലുള്ള പ്രശസ്തമായ ഒരു ഹോട്ടലിൻ്റെ ജനലുകൾ സഹപ്രവർത്തകർക്കൊപ്പം വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പതിനൊന്നാം നിലയിൽ നിന്നും ക്രെയിൻ തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.
ജനലുകൾ വൃത്തിയാക്കുന്നതിനായി വെയർ ഹൌസിലേക്ക് പ്രവേശിക്കുവാൻ തടസ്സമായി നിന്നിരുന്ന ക്രെയിൻ മറ്റു രണ്ട് തൊഴിലാളികളുടെ സഹായത്തോടെ നീക്കി വെച്ചിരുന്നു. അതിന് ശേഷം ക്ലീനിംഗ് ജോലി തുടർന്ന് വരുന്നതിനിടെയൊണ് പെട്ടെന്ന് ക്രെയിൻ ഇവരുടെ മേലേക്ക് പതിച്ചത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ തൊഴിലാളി മരിച്ചു. ഇന്ത്യൻ തൊഴിലാളിയാണ് മരിച്ചത്. 33 വയസ്സ് പ്രായമുണ്ടെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം അൽനൂർ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക