യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറിക്കി
കോവിഡ് വ്യാപനം കുറയുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ യാത്രയ്ക്ക് മുൻപും ശേഷവും പാലിക്കേണ്ട പുതിയ മാർദനിർദേശങ്ങൾ പുറത്തിറക്കി. യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് യാത്രക്കാർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
യാത്ര ചെയ്യുന്നതിനു മുൻപ്
∙വൈറസ് വകഭേദം പടരുന്ന പ്രദേശങ്ങളിലെ കോവിഡ്-19 (സാഹചര്യം) പരിശോധിക്കുക
∙ആവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യുക
∙പ്രായമായവർ, പ്രമേഹരോഗികൾ, ഹൃദയ സംബന്ധമായ അസുഖമുള്ളവർ തുടങ്ങിയ വ്യക്തികൾ വൈറസ് പടരുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
∙ശുപാർശ ചെയ്യുന്ന വാക്സീൻ ഡോസുകൾ പൂർത്തിയാക്കുക
∙യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കൈകൾ പതിവായി കഴുകുക (സോപ്പും വെള്ളവും അല്ലെങ്കിൽ 70 ശതമാനം ആൽക്കഹോൾ ഉള്ള സാനിറ്റൈസറുകളും ഉപയോഗിച്ച്)
∙മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക
∙തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക
∙നിങ്ങൾക്ക് അസുഖം തോന്നിയാൽ ഉടൻ ഡോക്ടറെ സമീപിക്കുക
∙യാത്രകൾക്കും ഒത്തുചേരലുകൾക്കുമായി പ്രാദേശിക കോവിഡ്-19 മാർഗനിർദ്ദേശങ്ങൾ പാലിക്കുക
യാത്രയ്ക്കു ശേഷം:
നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറസ് പടരാതിരിക്കാനും പിസിആർ പരിശോധന നടത്തുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക