യാത്രക്കാര്‍ 3000 റിയാലില്‍ കൂടുതല്‍ വിലമതിക്കുന്ന സാധനങ്ങള്‍ വെളിപ്പെടുത്തണമെന്ന് സൌദി കസ്റ്റംസ്
റിയാദ്: മുവ്വായിരം സൌദി റിയാലില്‍ കൂടുതല്‍ വിലവരുന്ന സാധനങ്ങള്‍ യാത്രക്കാര്‍ വെളിപ്പെടുത്തണമെന്ന് സൌദി സക്കാത്ത്, ടാക്സ് ആന്ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
യാത്രക്കാരുടെ പർച്ചേസുകൾ 3,000 റിയാലിൽ കൂടുതലും പുതിയതും ഇതുവരെ ഉപയോഗിക്കാത്തതുമാണെങ്കില്‍ (ഫാക്ടറി പാക്കിംഗില്‍ ഉള്ളത്) മാത്രമേ അതിന് ടാക്സ് ഈടാക്കുകയുള്ളൂ എന്നും അതോറിറ്റി ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി അറിയിച്ചു.
എല്ലാ ഇറക്കുമതി സാധനങ്ങള്‍ക്കും 15% മൂല്യവർധിത നികുതി ചുമത്തിയിട്ടുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
ബഹ്‌റൈനിൽ നിന്ന് കിംഗ് ഫഹദ് കോസ്‌വേ വഴി കൊണ്ടുവരുന്ന സാധനങ്ങൾക്ക് എത്രത്തോളം ഫീസ് ബാധകമാണ് എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അതോറിറ്റി