ലീവ് സാലറിയില്‍ ഹൌസിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുമോ? സൌദി തൊഴില്‍ വകുപ്പിന്‍റെ മറുപടി
റിയാദ്: സൌദിയിലെ തൊഴില്‍ നിയമമനുസര്‍ച്ച് തൊഴിലാളികളുടെ വാര്‍ഷികാവധി കണക്കാക്കുന്ന രീതി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു. വാര്‍ഷികാവധിസമയത്ത് ഹൌസിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള ശമ്പളമാണ് നല്‍കേണ്ടതെന്നും ബേസിക് സാലറി മാത്രം നല്കിയാല്‍ പോര എന്നും മന്ത്രാലയം വ്യക്തമാക്കി.
ലീവ് സാലറിയായി നല്‍കേണ്ടത് ബേസിക് സാലറി മാത്രമാണോ അതോ മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശമ്പളമാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രാലയം.
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 2 ലെ വേതനത്തിന്റെ നിർവചനം അനുസരിച്ച് എല്ലാ അലവൻസുകളും ഉൾപ്പെടെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് വാർഷിക അവധി ശമ്പളം കണക്കാക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.