കുട്ടി ഉറങ്ങിയില്ല. ആയ മുഖത്തടിച്ചു, കുട്ടിയുടെ കർണപുടം പൊട്ടി; ആയ അറസ്റ്റിൽ

10 മാസം പ്രായമായ കുട്ടിയെ ഉപദ്രവിച്ച കേസിൽ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു പരിചരിക്കാനെത്തിയ സാലി ഉപദ്രവിച്ചത്. കഴിഞ്ഞ 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ട കുടുംബം അന്നുതന്നെ ഇവരെ ജോലിയിൽനിന്നും പറഞ്ഞുവിട്ടിരുന്നു. എന്നാൽ കുട്ടിയുടെ ചെവിയിൽനിന്നു രക്തം വന്നതോടെ ചികിത്സ തേടി. കുട്ടിയുടെ കർണപുടത്തിനു പരുക്കുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെ ഇവർ പരിചരിക്കാനെത്തിയ സാലി മാത്യവിനെതിരെ പൊലീസിൽ പരാതി നൽകി. തുടർന്ന പോലീസ് പിടിയിലായ സാലിയെ കോടതയിൽ ഹാജരാക്കി. കുറ്റക്കാരിയെന്ന് കണ്ട പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!