ടോയ്‌ലറ്റിലിരുന്ന് വിഡിയോ ഗെയിം കളിച്ചു; യുവാവിൻ്റെ പിൻഭാഗത്ത് പാമ്പ് കടിച്ചു

ടോയ്‌ലറ്റിലിരുന്നുകൊണ്ട് മൊബൈലിൽ വിഡിയോ ഗെയിം കളിച്ച യുവാവിനെ പെരുമ്പാമ്പ് കടിച്ചു.  ടോയ്‌ലറ്റ് ബൗളിനുള്ളിൽ പതുങ്ങിയിരുന്ന പാമ്പ് യുവാവിന്റെ പിന്‍ഭാഗത്താണ് കടിച്ചത്. മലേഷ്യയിലെ സെലായങ്ങിലാണ് സംഭവം. 28കാരനായ സാബ്രി തസാലിക്കിനാണ്ണ് ടോയ്‌ലറ്റിൽ വെച്ച് പാമ്പ് കടിയേറ്റത്. രണ്ട് മാസം മുമ്പാണ് പാമ്പ് കടിച്ചതെങ്കിലും, കഴിഞ്ഞ ദിവസമാണ് മുറിവിൽ നിന്നും പാമ്പിന്റെ പല്ല് പുറത്തെടുത്തത്. ഇക്കാര്യം  സമൂഹമാധ്യമങ്ങളിലൂടെ സാബ്രിതന്നെയാണ് പങ്കുവെച്ചത്.

ടോയ്‌ലറ്റിലിരുന്ന് 15 മിനിട്ടോളം വിഡിയോ ഗെയിം കളിക്കുന്ന ശീലം സാബ്രി തസാലിക്കിന് പതിവായിരുന്നു. മാർച്ച് 28ന് പതിവുപോലെ ടോയ്‌ലറ്റിലിരുന്ന സമയത്താണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ഭയന്നെഴുന്നേറ്റ സാബ്രി തസാലി പിൻഭാഗത്ത് കടിച്ച പാമ്പിനെ കൈകൊണ്ട് വലിച്ചെടുത്ത് എറിഞ്ഞിട്ടാണ് അവിടെ നിന്നും പുറത്തിറങ്ങിയത്. ഉടൻതന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു. ഇവരെത്തിയാണ് പാമ്പിനെ അവിടെ നിന്നും നീക്കം ചെയ്തത്.

വൈകാതെതന്നെ സാബ്രി തസാലി ആശുപത്രിയിലെത്തിയി ചികിത്സ തേടുകയും ചെയ്തു. വിഷമില്ലാത്തയിനം പാമ്പായതിനാൽ കൂടുതൽ ചികിത്സകൾ വേണ്ടിവന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുറിവ് പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ പല്ലുകൾ മുറിവിൽ തറഞ്ഞിരിക്കുന്നത് കണ്ടത്. പാമ്പിനെ വലിച്ചെടുത്തപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം.  40 വർഷമായി ഇവിടെ താമസിക്കുന്നതാണ് സാബ്രി തസാലിയുടെ കുടുംബം. എന്നാൽ ഇതുവരെ ഇത്തരമൊരു സംഭവം അവവിടെയുണ്ടായിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!