സൗദിയിൽ മൂല്യവർധിത നികുതി കുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യും – ധനമന്ത്രി

സൗദി അറേബ്യയിൽ നിലവിലുള്ള മൂല്യവർധിത നികുതി (VAT) കുറക്കുന്നതിനെ കുറിച്ച് രാജ്യം ചർച്ച ചെയ്യുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞു. തൽക്കാലം കരുതൽ ശേഖരത്തിന്റെ കുറവ് നികത്താനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി സംസാരിക്കവെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക സുസ്ഥിരതാ നയം രൂപപ്പെടുത്തുന്നതിന്റെ അവസാന ഘട്ടത്തിലാണ് സൌദി ഇപ്പോൾ. സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചുള്ള സൌദിയുടെ നയം കരുതൽ ധനം ജിഡിപിയുടെ ഒരു നിശ്ചിത ശതമാനത്തിൽ താഴെയാകാതിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

അധിക ഫണ്ടുകൾ പൊതു നിക്ഷേപ ഫണ്ടിലേക്കും ദേശീയ വികസന ഫണ്ടിലേക്കും പോകാമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഞങ്ങൾ ഒരു ട്രില്യൺ റിയാൽ കരുതൽ ധനം ചെലവഴിച്ചിട്ടുണ്ട്. അവർക്ക് ഇപ്പോഴും ഞങ്ങൾ നഷ്ടപരിഹാരം നൽകിവരികയാണെന്നും ധനമന്ത്രി വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!