വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറാൻ ട്രാഫിക് പിഴകൾ അടച്ച്തീർക്കേണ്ടതുണ്ടോ – ട്രാഫിക് വിഭാഗം വിശദീകരിക്കുന്നു

റിയാദ്: സൌദി അറേബ്യയിൽ വാഹനത്തിൻ്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറുന്നതിലെ നടപടിക്രമങ്ങളെ  കുറിച്ച് ട്രാഫിക് വിഭാഗം കൂടുതൽ വ്യക്തതവരുത്തി. വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറുമ്പോൾ ഡ്രൈവിംഗ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കൽ നിർബന്ധമാണ്.

ട്രാഫിക് ആപ്ലിക്കേഷൻ പുതുക്കുവാൻ അത് വരെയുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും പണമടക്കണമെന്നും, വാഹനത്തിൻ്റെ ആനുകാലിക പരിശോധന (ഫഹസ്) പൂർത്തിയാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുന്നില്ലെന്ന് പരാതിപ്പെട്ട വ്യക്തിക്ക് മറുപടിയായാണ് ട്രാഫിക് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!