വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ കമ്പനിയുടെ 16.87 ശതമാനം ഓഹരി വിറ്റു

റിയാദ്: സൌദിയിലെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി ഉടമയും സ്ഥാപകനുമായ  വലീദ് ബിൻ തലാൽ രാജകുമാരൻ തന്റെ കമ്പനിയിലെ 625 ദശലക്ഷം ഓഹരികൾ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് വിറ്റതായി കമ്പനി വെളിപ്പെടുത്തി.

മെയ് 19 നാണ് കമ്പനിയുടെ  16.87 ശതമാനം ഓഹരി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ കരാര്‍ ഒപ്പുവെച്ചത്.

 

ഒരു ഷെയറിന് 9.09 റിയാൽ എന്ന നിരക്കിൽ ഒരു സ്വകാര്യ പർച്ചേസ് ആൻഡ് സെയിൽ ഇടപാടിലൂടെയാണ് വില്പന നടന്നത്.

ഇന്ന് (ഞായർ) ട്രേഡിംഗിലൂടെ കരാർ നടപ്പിലാക്കുമെന്നും കരാർ പൂർത്തിയാകുന്നതോടെ കമ്പനിയിൽ അൽവലീദ് ബിൻ തലാൽ രാജകുമാരന്റെ ഉടമസ്ഥാവകാശം 78.13 ശതമാനമായി മാറുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഓഹരി വിലയുടെ അടിസ്ഥാനത്തിൽ 5.68 ബില്യൺ റിയാലിന്‍റെ ഇടപാടാണ് നടന്നത്.

Share
error: Content is protected !!