നാളെ മുതല്‍ സൌദിയില്‍ ഹൌസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി അടയ്ക്കണം

റിയാദ്: സൌദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്നതിന്റെ ഒന്നാം ഘട്ടം നാളെ (മെയ് 22, 2022) പ്രാബല്യത്തില്‍ വരും. പുതുതായി സൌദിയില്‍ എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആണ് ഒന്നാം ഘട്ടത്തില്‍ ലെവി പ്രാബല്യത്തില്‍ വരിക. നിലവില്‍ സൌദിയിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം മെയ് മാസത്തില്‍ പ്രാബല്യത്തില്‍ വരുന്ന രണ്ടാം ഘട്ടം മുതല്‍ ലെവി അടച്ചാല്‍ മതി.

 

ആദ്യമായാണ് സൌദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി അടയ്ക്കേണ്ടി വരുന്നത്. ഹൌസ് ഡ്രൈവര്‍മാര്‍, വീട്ടു വേലക്കാര്‍, തോട്ടം തൊഴിലാളികള്‍, ആട് ഒട്ടകം തുടങ്ങിയവയെ മേയ്ക്കുന്നവര്‍ തുടങ്ങിയവരെല്ലാം ഈ ഗണത്തില്‍ പെടും. പ്രതിമാസം 800 റിയാല്‍ (വര്‍ഷത്തില്‍ 9600 റിയാല്‍) ആണ് ലെവി അടയ്ക്കേണ്ടത്.

 

നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്ള സൌദി പൌരന്‍മാര്‍ നാല് തൊഴിലാളികള്‍ക്ക് ലെവി അടയ്ക്കെണ്ടതില്ല. നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ലെവി അടയ്ക്കേണ്ടത്. രണ്ടില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്ള വിദേശികള്‍ കൂടുതലുള്ള ഓരോ തൊഴിലാളിക്കും ലെവി അടയ്ക്കണം.

 

ലെവി അടയ്ക്കാതിരിക്കാന്‍ ഗാര്‍ഹിക തൊഴില്‍ വിസയില്‍ സൌദിയില്‍ എത്തുന്ന പ്രവണത ഇതോടെ കുറയുമെന്നാണ് പ്രതീക്ഷ.

Share
error: Content is protected !!