പ്രവാസി അബ്ദുൽ ജലീൽ മരിച്ചത് തലക്കേറ്റ ക്ഷതം മൂലം. ആശുപത്രിയിലെത്തിച്ചയാൾ മുഖ്യസൂത്രധാരൻ. എട്ട് പേർ കസ്റ്റഡിയിൽ
ക്രൂര മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. ജലീലിനെ തട്ടിക്കൊണ്ട്പോയി മർദിച്ചതിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ എട്ടുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
അബ്ദുള്‍ ജലീലിനെ അബോധാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് കേസിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ പിടികൂടാനായിട്ടില്ല. യഹിയയുമായി അടുത്ത ബന്ധമുളള എട്ട് പേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്.
പെരിന്തൽമണ്ണയിൽനിന്ന് എട്ട് കിലോമീറ്ററകലെ ആക്കപ്പറമ്പിൽ റോഡരികില്‍ പരിക്കേറ്റ് കിടന്നയാളാണ് എന്ന് പറഞ്ഞ് മേലാറ്റൂർ സ്വദേശിയായ യഹിയയാണ് ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. ജലീലിന്റെ വീട്ടിലും വിവരം അറിയിച്ച ശേഷം ഇയാൾ ആുപത്രിയിൽ നിന്ന് കടന്നുകടളഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ജലീലിനെ മർദിച്ച് കൊലപ്പെടുത്തിയ സംഘത്തിൽ കൂടുതൽ പേരുണ്ട് എന്നാണ് പൊലീസ് നിഗമനം. ഈ സംഘം തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.
ശരീരമാസകലം മൂർച്ചയേറിയ ആയുധംകൊണ്ട് പരിക്കേൽപ്പിച്ചനിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ അബോധാവസ്ഥയിലായിരുന്നെന്നും അതിഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് വ്യാഴാഴ്ച രാത്രി 12.15നാണ് അബ്ദുൽ ജലീൽ മരിച്ചത്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു:
പരിക്കേറ്റ് അബോധാവസ്ഥയിലായ അബ്ദുള്‍ജലീലിനെ കാറില്‍ ഒരാള്‍ ഒറ്റയ്ക്കാണ് എത്തിച്ചതെന്ന് ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യം വ്യക്തമാക്കുന്നു. ഊട്ടി റോഡ് ഭാഗത്തുനിന്ന് ആശുപത്രിയിലേക്കു കയറിയ കാറിന്റെ ഡ്രൈവിങ് സീറ്റില്‍നിന്ന് പാന്റ്സും ഷര്‍ട്ടും ധരിച്ചയാള്‍ പുറത്തിറങ്ങുന്നു. ആശുപത്രി ജീവനക്കാരോട് സംസാരിക്കുന്നതിനിടെ അവര്‍ സ്ട്രച്ചര്‍ സജ്ജമാക്കുന്നു. ഇതിനുശേഷം കൊണ്ടുവന്നയാള്തന്നെ കാറിന്റെ പിന്‍വശത്തെ വാതില്‍ തുറക്കുന്നു.
ആശുപത്രി ജീവനക്കാരന് ജലീലിനെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു ജീവനക്കാരന്റെകൂടി സഹായത്തോടെ സ്ട്രച്ചറിലേക്കു മാറ്റുകയാണ്. അപ്പോഴെല്ലാം ഇയാള്‍ നോക്കിനില്‍ക്കുകയാണ്.
സ്ട്രച്ചറിലേക്കു കയറ്റുന്ന സമയത്ത് ജലീലിനെ പിടിക്കാന്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശിയാണ് ജലീലിനെ കൊണ്ടുവന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാട്ടിൽ വിമാനമിറങ്ങിയ ശേഷം കാണാതായ പ്രവാസി മരിച്ച സംഭവം: ആശുപത്രിയിലെത്തിച്ചയാളെ തിരിച്ചറിഞ്ഞു
Pingback: പ്രവാസി ജലീലിന് ഏൽക്കേണ്ടി വന്നത് അതിക്രൂര പീഡനമുറകൾ. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂച