വിദ്വേഷപ്രസംഗം: പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

എറണാകുളം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എരണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. വെണ്ണലയിലെ ഒരു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. 75 വയസ്സുകാരനായ തനിക്ക് നേരത്തെ ഒരു കേസിൽ തിരുവനന്തപുരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നുവെന്ന് ജോർജ് വാദിച്ചു. വെണ്ണലയിൽ താൻ നടത്തിയ പ്രസംഗം ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും ജോർജ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പി.സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബി.ജെ.പി സംഘ്പരിവാർ നേതൃത്വം വലിയ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഇത്തരം വിവാദങ്ങൾ ഒഴിവാക്കാനാണ് ജോർജിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ജോ​ർ​ജ് ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്​ പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​​ പ്രോ​സി​ക്യൂ​ഷ​ൻ ആവശ്യപ്പെട്ടിരുന്നു. സ​പ്​​താ​ഹ യ​ജ്ഞ​ത്തി​​ന്‍റെ നോ​ട്ടീ​സി​ൽ ജോ​ർ​ജി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നെ എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​മൊ​രു വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ അ​വ​സ​രം ല​ഭി​ച്ച​ത്.

പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ൽ പേ​രി​ല്ലാ​തി​രു​ന്നി​ട്ടും എ​ഴു​തി ത​യാ​റാ​ക്കി​യ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്താ​ൻ പ്ര​തി​ക്ക് അ​വ​സ​രം ഒ​രു​ക്കി​യ​ത് ആ​രാ​ണെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണം. ഏ​പ്രി​ൽ 29ന്​ ​സ​മാ​ന​സ്വ​ഭാ​വ​മു​ള്ള കു​റ്റ​കൃ​ത്യ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ ജോ​ർ​ജി​ന്​ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​മ്പ​തി​ന്​ വെ​ണ്ണ​ല​യി​ൽ എ​ത്തി അ​തേ കു​റ്റം ആ​വ​ർ​ത്തി​ച്ച​ത്​ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​കോ​ട്ട​യി​ലെ വി​ദ്വേ​ഷ പ്ര​സം​ഗ​ക്കേ​സി​ൽ ജോ​ർ​ജി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ഹ​ര​ജി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യാ​ണ്​ വെ​ണ്ണ​ല​യി​ലെ പ്ര​സം​ഗ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം സ​മു​ദാ​യ സ്പ​ർ​ധ​യു​ണ്ടാ​ക്ക​ൽ, മ​നഃ​പൂ​ർ​വ​മാ​യി മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ്​ കേ​സെ​ടു​ത്ത​ത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!