84,000 റോസാപ്പൂക്കളുമായി തായിഫ് റോസ് ബാസ്കറ്റ് സിംഗപ്പൂരിലെ ഗിന്നസ് റെക്കോർഡ് തകർത്തു

ലോകത്തിലെ ഏറ്റവും വലിയ റോസ് ബാസ്കറ്റ് എന്ന റിക്കോര്‍ഡ് ഇനി തായിഫിലെ റോസ് ബാസ്ക്കറ്റിന് സ്വന്തം. 2018 മുതൽ സിംഗപ്പൂർ റോസ് ബാസ്‌ക്കറ്റിന്റെ പേരിൽ നിലനില്‍ക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ആണ് തായിഫിലെ  റോസ് ബാസ്‌ക്കറ്റ് തകര്‍ത്തത്.

തായിഫില്‍ നടക്കുന്ന “തായ്ഫ് അൽ-വാർഡ്” ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ പ്രദര്‍ശിപ്പിച്ച റോസ് ബാസ്ക്കറ്റ് ആണ് പുതിയ റിക്കോര്‍ഡ് കസ്ഥമാക്കിയത്.  ഭീമന്‍ ഭാസ്കറ്റില്‍ 26 ഇനം മികച്ച റോസാപ്പൂക്കൾ ഉണ്ട്.  84,000-ലധികം റോസാപ്പൂക്കള്‍ ഈ ബാസ്ക്കറ്റില്‍ ഉണ്ട്. തായിഫിലെ 190-ലധികം വരുന്ന യുവതീ-യുവാക്കല്‍  168 മണിക്കൂറിലധികം ചിലവഴിച്ചാണ് ഈ ഭീമന്‍ ബാസ്കറ്റ് തയ്യാറാക്കിയത്.

12.129 മീറ്റർ നീളവും 7.98 മീറ്റർ വീതിയും 1,297 മീറ്റർ ഉയരവുമാണ് തായിഫ് റോസ് ബാസ്കറ്റിന് ഉള്ളത്. നേരത്തെ ഗിന്നസ് റിക്കോര്‍ഡ് ഉണ്ടായിരുന്ന സിംഗപ്പൂർ ബാസ്കറ്റിന്റെ അളവ്  9.47 മീറ്റർ നീളവും 6 മീറ്റർ വീതിയും 1.2 മീറ്റർ ഉയരവുമായിരുന്നു.

 

Share
error: Content is protected !!