ലഗേജുകളിൽ സംസം കൊണ്ടുപോകൽ: ഗാക്ക നിയന്ത്രണം കൂടുതൽ കർശനമാക്കി

സൗദിയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ ലഗേജുകൾക്കുള്ളിൽ സംസം ബോട്ടിൽ കൊണ്ടു പോകുന്നതിനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കി. സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി ഇത് സംബന്ധിച്ച് വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. എല്ലാ വാണിജ്യ എയർലൈനുകൾക്കും സ്വകാര്യ വിമാനങ്ങൾക്കും ഇത് ബാധകമാണ്.

ദ്രാവക രൂപത്തിലുള്ള മറ്റു വസ്തുക്കൾ ലഗേജുകളിലാക്കി കൊണ്ടുപോകുന്നതിനും വിലക്ക് ബാധകമാണ്. സംസം ഉൾപ്പെടെയുള്ള ദ്രാവകങ്ങൾ പ്രത്യേകം പാക്ക് ചെയ്ത് മാത്രമേ കൊണ്ടുപോകാൻ അനുവദിക്കൂ. നിയന്ത്രണം ലംഘിച്ചാൽ വിമാനക്കമ്പനികൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഗാക്ക മുന്നറിയിപ്പ് നൽകുന്നു.

ലഗേജുകൾക്കുള്ളിൽ ദ്രവ രൂപത്തിലുള്ളവ കൊണ്ടു പോകുന്നതിന് നേരത്തെ തന്നെ വിലക്ക് നലിവിലുണ്ട്. എന്നാൽ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് ഗാക്ക നിയന്ത്രണം കർശനമാക്കുന്നത്. ചെക്ക് ഇൻ ബാഗേജുകൾക്കുള്ളിൽ സംസം വെള്ളം കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. സംസം വെള്ളം കൊണ്ടു പോകാനാഗ്രഹിക്കുന്നവർ അവ പ്രത്യേകം എയർപാക്ക് ചെയ്യണം. വിമാനങ്ങൾക്കുള്ളിൽ ലഗേജുകൾ അടുക്കിവെക്കുമ്പോൾ ലഗേജിനകത്തെ ദ്രാവക ബോട്ടിലുകൾ പൊട്ടിയൊലിക്കാതിരിക്കാനാണ് നിയന്ത്രണം കർശനമാക്കുന്നത്.

പ്രത്യേകം പാക്ക് ചെയ്ത സംസം ഉൾപ്പെടെയുള്ളവ പ്രത്യേക കൺവെയർ ബെൽറ്റ് കൗണ്ടർ വഴിയാണ് വിമാനത്താവളത്തിൽ നൽകേണ്ടത്. സൌദിയിലെ എല്ലാ എയര്‍പോര്‍ട്ടുകളില്‍നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് ദ്രാവക വസ്തുക്കൾ ബാഗേജിൽ വെക്കുന്നതിനുള്ള വിലക്ക് ബാധകമാണ്. ചെക്ക്ഡ് ഇന്‍ ബാഗേജുകളില്‍ സംസം കൊണ്ടു പോകാന്‍ അനുവദിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഗാക വ്യക്തമാക്കി. നിര്‍ദേശം പാലിക്കാതിരിക്കൽ സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീർത്ഥാടകർ ഏറ്റവും കൂടുതലായി സംസം കൊണ്ടുപോകുന്ന ജിദ്ദ വിമാനത്താവളത്തിലുൾപ്പെടെ, പ്രത്യേകം പാക്ക് ചെയ്ത സംസം ലഭ്യമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സിവിൽ ഏവിയേഷൻ നിയമത്തിലെ ആർട്ടിക്കിൾ 23 പരാമർശിച്ചുകൊണ്ട്, സൗദി വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന എല്ലാ എയർലൈനുകളും യാത്രക്കാരെ അവരുടെ ചെക്ക്-ഇൻ ലഗേജിനുള്ളിൽ ദ്രാവകങ്ങൾ (ZamZam പാക്കേജുകൾ) കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് GACA അതിന്റെ സർക്കുലറിൽ വ്യക്തമാക്കി. എന്നിരുന്നാലും, ചുവടെ വിവരിച്ചിരിക്കുന്ന പ്രക്രിയ പിന്തുടർന്ന് സംസം കൊണ്ടുപോകാവുന്നതാണ്.

 

സൌദി എയർലൈൻസിൽ  സംസം കൊണ്ടുപോകാൻ അനുവദിക്കുന്ന രീതി

സൗദി എയർലൈൻസിൽ താഴെപ്പറയുന്ന നിബന്ധനകളോടെ യാത്രക്കാർക്ക് സൗജന്യമായി അനുവദിച്ച ചെക്ക്ഡ്-ഇൻ ബാഗേജിന്റെ ഭാഗമായി 5 ലിറ്റർ Zamzam വെള്ളം കൊണ്ടുപോകാൻ അനുവദിക്കുന്നു. (ചില സെക്ടറുകളിൽ ഇത് ബാധകമല്ല)

  • ZamZam വാട്ടർ ഫാക്ടറിയാണ് വാട്ടർ ബോട്ടിൽ പായ്ക്ക് ചെയ്യേണ്ടത്. ഇത്തരം പാക്കുകൾ യാത്രക്കാർക്ക് വിമാനത്താവളത്തിൽ വെച്ചോ സൂപ്പർമാർക്കറ്റുകളിൽ നിന്നോ വാങ്ങാവുന്നതാണ്. 
  • യാത്രക്കാർ സ്വമേധയാ നിറച്ച ZamZam വാട്ടർ ബോട്ടിലുകൾ കൊണ്ടുപോകാൻ കഴിയില്ല.
  • വാട്ടർ ബോട്ടിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് അടച്ചിരിക്കണം.
  • ചെക്ക്-ഇൻ ബാഗേജിനുള്ളിൽ സംസം വാട്ടർ ബോട്ടിലുകൾ വയ്ക്കാൻ അനുവാദമില്ല.
  • കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് ജിദ്ദ ടെർമിനൽ 1 (പുതിയ ടെർമിനൽ) ൽ നിന്ന്  ZamZam വെള്ളം കൊണ്ടുപോകാൻ കഴിയില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!