ജിദ്ദയിൽ മാസ് റിലീഫ് സെൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

ജിദ്ദ: കണ്ണമംഗലം മാസ് റിലീഫ് സെൽ സംഘടിപ്പിക്കുന്ന അബീർ മെഡിക്കൽ ഗ്രൂപ്പ്‌ വിന്നേഴ്സ് ട്രോഫിക്കും ക്യാഷ് അവാർഡിനും മൂവർണ്ണപ്പട ജി.സി.സി റണ്ണേഴ്സ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 18,19 വ്യാഴം,വെള്ളി ദിവസങ്ങളിൽ ജിദ്ദ മത്താർ ഗദീം ശബാബിയ്യ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും. അബീർ മെഡിക്കൽ ഗ്രൂപ്പ്‌ പ്രസിഡന്റ്‌ ആലുങ്ങൾ മുഹമ്മദ്‌ വ്യാഴാഴ്ച രാത്രി 9 മണിക്ക് ടൂർണമെന്റ് ഉത്ഘാടനം ചെയ്യും. ഉത്ഘാടന മത്സരത്തിൽ റോയൽ എഫ്സി ജിദ്ദ ഇലവനെ നേരിടും. ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും പ്രഗത്ഭരായ എട്ട് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.

ഡോമിനോസ് എഫ്‌സി ജിദ്ദ, അഡ്മോൻഡ് എഫ്‌സി, പവർ സ്പോട് ഫിറ്റ്നസ്, റെഡ് സീ ബ്ലാസ്റ്റേഴ്‌സ്, ബി എഫ്‌സി ജിദ്ദ, ഗ്ലോബ് എഫ്‌സി തുടങ്ങിയവയാണ് മറ്റു ടീമുകൾ. നോകൗട്ട് അടിസ്ഥാനത്തിൽ ആണ് മത്സരം നടക്കുന്നത്. നിത്യ ജീവിതത്തിന് പ്രയാസപ്പെടുന്ന ഒരു മുൻ പ്രവാസിക്ക് മാസ് റിലീഫ് സെൽ നിർമിച്ചു നൽകുന്ന വീട് പണി പൂർത്തീകരിക്കാനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തികം ‌ കണ്ടെത്തുന്നതിനും വേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തങ്ങൾ നടത്താൻ ചുരുങ്ങിയ കാലം കൊണ്ട് മാസിന് സാധിച്ചിട്ടുണ്ട്. വിവാഹം സ്വപ്നമായി കഴിഞ്ഞിരുന്ന പതിനാലു പെൺകുട്ടികൾക്ക് ദാമ്പത്യ ജീവിതം നൽകാൻ മാസിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് മാസ് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുബാറക് റെസ്റ്റോറന്റ് ആൻഡ് അദ്നാൻ റെഡിമെയ്ഡ് സെന്റർ, ഖമീസ് മുഷൈത്ത് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും ഖലീജ് ഇൻതിയാസ് എസ്റ്റാബ്ലിഷ്മെന്റ് മ്പോർട്ടിങ് ആൻഡ് മാർക്കറ്റിങ് കമ്പനി, ജിദ്ദ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ജൂനിയർ തലത്തിലെ പ്രശസ്ത ടീമുകളായ മെഡിസ്പോ,സൂറത്ത് ജിദ്ദ സൂപ്പർ മാർക്കറ്റ്,അമിഗോസ്, ഖഹ്‌ത്താനി ടയേഴ്‌സ്,ഗഗ് നൻസ്, ജെ എസ് സി സോക്കർ അക്കാദമി തുടങ്ങിയ ആറു ടീമുകളെ ഉൾപ്പെടുത്തി ജൂനിയർ ടൂർണമെന്റും ഇതോടൊപ്പം നടക്കുന്നുണ്ട്.

മത്സരം കാണാൻ എത്തുന്നവർക്ക് സൗജന്യ പ്രമേഹ, ഷുഗർ പരിശോധകൾ അബീർ മെഡികൾ ഗ്രൂപ്പ്‌ ഒരുക്കിയിട്ടുണ്ട്.അത് പോലെ ഓരോ മത്സരം കഴിയുമ്പോഴും ഒരു ഭാഗ്യവാന് ആകർഷകമായ സമ്മാനങ്ങളും ഫൈനൽ മത്സരത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഒരാൾക്ക് ബമ്പർ സമ്മാനവും ജിദ്ദ ഷറഫിയ്യയിലെ ഡേ ടു ഡേ ഒരുക്കിയിട്ടുണ്ട്.

പത്ര സമ്മേളനത്തിൽ മാസ് റിലീഫ് സെൽ കൺവീനർ മജീദ് ചേറൂർ, സ്പോർട്സ് കൺവീനർമാരായ ഷെരീഫ്. കെ.സി, നാസർ കോഴിത്തൊടി, വൈസ് ചെയർമാൻ ഉണ്ണീൻ ഹാജി കല്ലാക്കൻ, ട്രഷറർ സാദിഖലി കോയിസ്സൻ, അബീർ പ്രധിനിധികളായ ജലീൽ ആലുങ്ങൾ, സിദ്ധീഖ്, ശിഹാബ് ചേർപ്പുളശ്ശേരി, മൂവർണ്ണപ്പട ജി സി സിയുടെ റസാഖ് കെ. ടി, മാസ് ഭാരവാഹികളായ ഇല്യാസ് കണ്ണമംഗലം, അഫ്സൽ പുളിയാളി, ഹംസ.എ.കെ തുടങ്ങിയവർ പങ്കെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!