സൗദിയിൽ പൊടിക്കാറ്റ് മൂലം നിരവധി പേർക്ക് ശ്വാസ തടസ്സം നേരിട്ടു. അടിയന്തിര സേവനവുമായിസൗദി റെഡ് ക്രസൻ്റ്

സൗദിയിൽ തുടർന്ന് വരുന്ന ശക്തമായ പൊടിക്കാറ്റ് മൂലം 121 പേർക്ക് ശ്വാസ തടസ്സമുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതായി സൗദി റെഡ് ക്രസന്റിന്റെ കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. ചൊവ്വാഴ്ച അർധരാത്രി മുതൽ ഉച്ചക്ക് രണ്ട് മണിവരെയുള്ള സമയത്തിനിടെയാണ് ഇത്രെയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ 121 പേരിൽ 88 പേരെ ചികിത്സക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി. മറ്റുള്ളവർക്ക് അവരവരുടെ താമസ സ്ഥലത്തെത്തി ആവശ്യമായ ചികിത്സ നൽകിയതായും റെഡ് ക്രസൻ്റ് അറിയിച്ചു.

സൗദി റെഡ് ക്രസന്റിന്റെ ഔദ്യോഗിക വക്താവ് അബ്ദുൾ അസീസ് അൽ സുവൈന പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രോഗങ്ങൾ സംബന്ധിച്ച് കമ്മ്യൂണിക്കേഷൻസ് സെന്ററിന് 5,151 ഫോൺ കോളുകൾ ലഭിച്ചതയും അദ്ദേഹം പറഞ്ഞു.

റെഡ് ക്രസന്റ് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ അവ ആവശ്യമായ പരിഗണന നൽകി പ്രശ്ന പരിഹാരത്തിന് ശ്രമിക്കും. കേസുകൾ ഫീൽഡ് അധിഷ്‌ഠിതമാണെങ്കിൽ ഫോണ് വഴി തന്നെ അവർക്ക് ചില ഉപദേശങ്ങൾ നൽകികൊണ്ട് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ വിളിക്കപ്പെടുന്ന ചില നിർണായക കേസുകൾ സൈറ്റിലെത്തി നേരിട്ട് ചികിത്സിക്കുമെന്നും, ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം വിശദീകരിച്ചു.

റിയാദ് മേഖലയിൽ 42, മക്കയിൽ 29, മദീനയിൽ 8, കിഴക്കൻ പ്രവിശ്യയിൽ 16, അസീറിൽ 6, അൽബാഹയിൽ 5 എന്നിങ്ങനെയാണ് പൊടിക്കാറ്റ് മൂലം ശ്വാസകോശ സംബന്ധമായ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് അൽ സുനൈഹ് സൂചിപ്പിച്ചു. കൂടാതെ ജിസാനിൽ 6 കേസുകൾ, അൽ-ഖാസിമിൽ ഒന്ന്, വടക്കൻ അതിർത്തിയിൽ രണ്ട്, തബൂക്കിൽ 4 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശക്തമായ ചൂടും പൊടിക്കാറ്റുമാണ് സൌദിയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share

One thought on “സൗദിയിൽ പൊടിക്കാറ്റ് മൂലം നിരവധി പേർക്ക് ശ്വാസ തടസ്സം നേരിട്ടു. അടിയന്തിര സേവനവുമായിസൗദി റെഡ് ക്രസൻ്റ്

Comments are closed.

error: Content is protected !!