കണ്ണൂരില്‍ വിമാനം റണ്‍വേയില്‍ ഇറങ്ങിയശേഷം വീണ്ടും പറന്നുയര്‍ന്നു; യാത്രക്കാര്‍ പരിഭ്രാന്തരായി
ചെന്നൈയില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങിയശേഷം വീണ്ടും പറന്നുയര്‍ന്നു. വലിയ ശബ്ദവും കുലുക്കവും ഉണ്ടായതിനെതുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാന ലാന്‍ഡിങ്ങില്‍ ‘അണ്‍സ്റ്റെബിലൈസ്ഡ് അപ്രോച്ച്’ എന്നുവിളിക്കുന്ന പ്രശ്‌നമാണുണ്ടായതെന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു.
പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാതെ വരികയോ എതിര്‍ദിശയിലുള്ള കാറ്റോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായാല്‍ വീണ്ടും പറന്നുയരുന്നതാണിത്.
ചെന്നൈയില്‍നിന്ന് ശനിയാഴ്ച വൈകിട്ട് 3.15-ഓടെ കണ്ണൂരിലിറങ്ങേണ്ട ഇന്‍ഡിഗോ എ.ടി.ആര്‍.-6ഇ7372 വിമാനമാണ് ലാന്‍ഡിങ്ങിനുശേഷം വീണ്ടും പറന്നുയര്‍ന്നത്. കാല്‍മണിക്കൂറോളം ചുറ്റിപ്പറന്നശേഷം 3.40-നാണ് വിമാനം വീണ്ടും റണ്‍വേയിലിറങ്ങിയത്.
65-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ യാത്രക്കാര്‍ ആശങ്കയിലായി. പ്രതികൂല കാലാവസ്ഥയില്‍ സംഭവിക്കാവുന്നതാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക