സൗദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
റിയാദ്: സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരൂർ ബി.പി അങ്ങാടി സ്വദേശി കൂർമത്ത് വീട്ടിൽ മൊയ്തീൻകുട്ടിയാണ് മരിച്ചത്. 72 വയസ്സാിരുന്നു. സൌദിയിലെ റിയാദിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. നാലര പതിറ്റാണ്ടിലധികമായി ദുബായിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഇതിനിടെ ഒരു മാസം മുമ്പാണ് സൌദിയിൽ സന്ദർശന വിസയിലെത്തിയത്.
ആമിനയാണ് ഭാര്യ. മുഹമ്മദ് ഇഖ്ബാൽ,ഫാത്തിമത് ജുഫീന,ഫാത്തിമത്ത് സുഹാന എന്നിവർ മക്കളാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക