ജയിൽ തടവുകാരുമായി ബന്ധുക്കൾക്ക് ആശയവിനിമയം നടത്താൻ വിദൂര സന്ദർശന സേവനം ആരംഭിക്കുന്നു

സൌദിയിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുമായി ആശയവിനിമയം നടത്താൻ ബന്ധുക്കൾക്ക് വിദൂര സന്ദർശന സേവനം ആരംഭിക്കുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസ് ഫസ്റ്റ്-ഡിഗ്രി യാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്ത ഞായറാഴ്ച അഥവാ ശവ്വാൽ 14 മുതൽ സേവനം പ്രാബല്യത്തിലാകും. 

റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, ജസാൻ എന്നീ മേഖലകളിലെ ജയിൽ ആസ്ഥാനത്തിനുള്ളിലാണ് ഇതിനായുള്ള സൌകര്യമൊരുക്കുന്നത്. നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് തയ്യാറാക്കിയ സൈറ്റുകൾ വഴി വീഡിയോ കോണ്ഫറൻസിലൂടെയാണ് ആശയവിനിമയത്തിന് സംവിധാനമൊരുക്കിയിട്ടുള്ളത്.

ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾ, അവരുടെ അബ്‌ഷർ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതാണ്. ആദ്യ ഘട്ടമെന്ന നിലയിൽ ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ 11:30 വരെയാണ് വിദൂര സന്ദർശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!