ആപ്പിളിനെ പിന്തള്ളി സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ഉയർന്നു
സൗദി സ്റ്റോക്ക് മാർക്കറ്റിൽ ഇന്നത്തെ ട്രേഡിങ്ങിൽ സൌദി അരാംകോയുടെ ഓഹരി മൂല്യം ഉയർന്ന് 46.10 റിയാൽ രേഖപ്പെടുത്തി. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ ഡോളറായി (9.24 ട്രില്യൺ റിയാൽ) ഉയർന്നപ്പോൾ, ടെക്നോളജി ഭീമൻ “ആപ്പിളിന്റെ” മൂല്യം 2.461 ട്രില്യൺ ഡോളറിലാണുള്ളത്. സാങ്കേതിക വിദ്യാ കമ്പനിയായ ആപ്പിളിന് മൂന്ന് ദിവസത്തിനുള്ളിൽ അതിന്റെ വിപണി മൂല്യത്തിന്റെ 200 ബില്യൺ ഡോളറിലധികമാണ് നഷ്ടമായത്.
എണ്ണവിലയിലെ വർധനയാണ് അരാംകോയുടെ ഉയർച്ചക്ക് സഹായകരമായത്. അതേസമയം അമേരിക്കൻ വിപണികളിലെ തിരുത്തൽ നടപടികൾ ആപ്പിളിനെ പ്രതികൂലമായി ബാധിച്ചു, പ്രത്യേകിച്ച് കൊറോണ പാൻഡെമിക്കുമായി ബന്ധപ്പെട്ട് അവരുടെ വിലയിലുണ്ടായ വലിയ കുതിച്ചുചാട്ടവും കമ്പനിക്ക് ദോഷം ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക