തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സാമ്പത്തിക സഹായം. പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു

തൊഴിൽ മേഖലയിൽ അടുത്തിടെ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയ യു.എ.ഇ, തൊഴിലാളികൾക്ക് വീണ്ടും പുതിയ ആനുകൂല്യം പ്രഖാപിച്ചു. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് വഴി സാമ്പത്തിക സാഹയം നൽകുന്നതാണ് പുതിയ പ്രഖ്യാപനം. യു.എ.ഇ വെെസ് പ്രസിഡന്റ് ശെെഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാൽ നിശ്ചിത കാലത്തേക്ക് സാമ്പത്തിക സഹായം ലഭിക്കും. ഇൻഷൂർ ചെയ്ത തൊഴിലാളികൾക്കാണ് ഈ ആനൂകൂല്യം ലഭിക്കുക. യു.എ.ഇ കാബിനറ്റ് മീറ്റിം​ഗിനു ശേഷം ട്വിറ്ററിലൂടെയാണ് ഇൻഷൂറൻസ് പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.  പുതിയ പദ്ധതി പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഇത് ആദ്യമായാണ് ഇത്തരം ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുന്നത്.

ഇൻഷൂറൻസ് പാക്കേജിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഇൻഷൂർ ചെയ്ത ജീവനക്കാരന് മറ്റൊരു ജോലി കണ്ടെത്തുന്നതുവരെയുള്ള നഷ്ടപരിഹാരം ലഭിക്കും. യുഎഇയിലെ തൊഴിൽ വിപണിയുടെ മത്സരക്ഷമത വർധിപ്പിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക, സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് വെെസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയുമായ ശെെഖ് മുഹമ്മ്ദ് ബിൻ റാഷിദ് അൽ മഖ്തൂം ട്വിറ്ററിൽ കുറിച്ചു.

എന്നാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. തൊഴിൽരഹിതർക്കുള്ള ഇത്തരം ഇൻഷൂറൻസുകൾ പദ്ധതികൾ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുമെന്നും, തൊഴിലില്ലായ്മ പരിഹരിക്കുമെന്നുമാണ് ഇന്റർനാഷണൽ ലേബർ ഓർ​ഗനെെസേഷന്റെ അഭിപ്രായം.

ആ​ഗോളതലത്തിൽ യുഎഇയിലേക്ക് ജനശ്രദ്ധയെത്തിക്കുന്നതിന് അടുത്തകാലത്ത് പല പരിഷ്കാരങ്ങളും രാജ്യം പ്രഖ്യാപിച്ചിരുന്നു. വിദ​ഗ്ദരായ പ്രൊഫഷനലുകൾ, ഫ്രീലാൻസറുമാർ, നിക്ഷേപകർ, സംരംഭകർ തുടങ്ങി ആ​ഗോള പ്രതിഭകളെ ആകർഷിക്കുന്നതിനായി അഞ്ച് വർഷത്തെ ​ഗ്രീൻ വിസ യുഎഇ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് തങ്ങാനുള്ള പെർമിറ്റ് റദ്ദാകുകയോ, കാലഹരണപ്പെടുകയോ ചെയ്തവർക്ക് ആറ് മാസത്തോളം രാജ്യത്ത് തുടരാനുള്ള ഫ്ലെക്സിബിൾ ​ഗ്രേസ് പിരീഡുകൾ പ്രഖ്യാപിച്ചും യുഎഇ കെെയ്യടി നേടിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!