മകനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു
എറണാകുളം: കോഴിപ്പിള്ളി പുഴയിൽ 12 വയസ്സുള്ള മകനെയും കൂട്ടി കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു. ഇഞ്ചൂർ കുറുമാട്ടുകുടി അബി കെ.അലിയാർ (40) ആണ് മരിച്ചത്. മകൻ അമീറിനെ രക്ഷപ്പെടുത്തി. ഇഞ്ചൂർ ചെക്ഡാമിനു സമീപം ചൊവ്വാഴ്ച രാവിലെ 11.50നാണ് സംഭവം.
പുഴയില്‍ കുളിക്കാനിറങ്ങിയ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇരുവരും പുഴയിൽ മുങ്ങിത്താഴുന്നതു ശ്രദ്ധയിൽപ്പെട്ട കോതമംഗലം അഗ്നിരക്ഷാസേനയിലെ സിവിൽ ഡിഫൻസ് അംഗം റെജിയുടെ ഇടപെടലില്‍ മകനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ കോതമംഗലം അഗ്‌നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് കെ അലിയാരെ കണ്ടെത്തിയത്. അലിയാരെ കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോതമംഗലം അഗ്‌നിരക്ഷാ സേനയിലെ അംഗങ്ങളായ ഷിബു പി.ജോസഫ്, പിഎം ഷാനവാസ്, വിഷ്ണു മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക