വിമാന സർവീസുകളിൽ വീണ്ടും മാറ്റം. ഗൾഫ് യാത്രക്കാർ ശ്രദ്ധിക്കുക

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ (DXB) വടക്കു ഭാഗത്തെ റൺവേ നവീകരണ ജോലികൾ ആരംഭിച്ചതിനെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന സർവീസ് പുനഃക്രമീകരണം പ്രാബല്യത്തിലായി. ഇന്ത്യയിലേയ്ക്കും തിരികെയുമുള്ള സർവീസുകളിലടക്കം അടുത്തമാസം 22 വരെ ഈ മാറ്റം തുടരും. ദുബായ് വിമാനത്താവളം വഴി സൌദി അറേബ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവരും യാത്രക്ക് മുമ്പ് മാറ്റം കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

പല സർവീസുകളും ജബൽഅലി അൽ മക്തൂം വിമാനത്താവളം (ദുബായ് വേൾഡ് സെൻട്രൽ-ഡിഡബ്ല്യുസി), ഷാർജ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, ചില സർവീസുകൾ ദുബായ് വിമാനത്താവളത്തിൽ (DXB) യിൽ തന്നെ തുടരുന്നുണ്ട്. ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങളുടെ സർവീസുകൾ DWC യിലേക്ക് മാറും. എന്നാൽ എമിറേറ്റ്സ് വിമാനങ്ങൾ ദുബായ് വിമാനത്താവളത്തിൽ (DXB) ടെർമിനൽ മൂന്നിൽ തുടരുന്നതാണ്.

ചില കാർഗോ സർവീസുകളും DWC യിലേക്ക് മാറും. എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഫ്ലൈ ദുബായ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗൾഫ് എയർ സർവീസുകളിൽ പലതും ഡിഡബ്ല്യുസി, ഷാർജ വിമാനത്താവളങ്ങളിലേക്കു മാറിയെങ്കിലും ഏതാനും സർവീസുകൾ ഡിഎക്സ്ബിയിൽ തന്നെ തുടരുന്നുണ്ട്. എന്നാൽ ഇത് ഏത് നിമിഷവും മാറിയേക്കാം. അതിനാൽ യാത്ര പുറപ്പെടും മുൻപ് യാത്രക്കാർ വിമാനത്താവളം ഏതെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

അതത് വിമാന കമ്പനികളുടെ ഓഫിസിൽ വിളിച്ചോ ദുബായ് വിമാനത്താവള സൈറ്റിൽ നിന്നോ ( www.dubaiairports.ae ) മാറ്റം അറിയാനാകും.  2019ൽ തെക്കുഭാഗത്തെ റൺവേ നവീകരണ ജോലികൾക്കായി 45 ദിവസം അടച്ചിട്ടിരുന്നു. വടക്കുഭാഗത്തെ റൺവേയിൽ ഇതിനു മുൻപ് 2014ൽ ആണ്  നവീകരണ ജോലികൾ പൂർത്തിയാക്കിയത്.

 

ദുബായിലെ വിവിധ മേഖലകളിൽ നിന്ന് ഡിഡബ്ല്യുസിയിലേക്ക് ആർടിഎ പ്രത്യേക ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇബ്ൻബത്തൂത്ത മാൾ, അൽ ഗുബൈബ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ സർവീസ് എങ്കിലും സാഹചര്യങ്ങൾ വിലയിരുത്തി കൂടുതൽ മേഖലകളിൽ നിന്നാരംഭിക്കും.

ട്രാൻസിറ്റ് യാത്രക്കാരുടെ സൗകര്യാർഥം ഇരു വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് സൗജന്യ ബസ് സർവീസും ആരംഭിച്ചിട്ടുണ്ട്. ഊബർ വാഹനത്തിൽ DWC2022 എന്ന കോഡിൽ ബുക്ക് ചെയ്താൽ നിരക്കിളവ് ലഭിക്കും. ടാക്സി സർവീസുകളും ഉറപ്പാക്കി. ഡിബ്ല്യുസിയിൽ പാർക്കിങ് സൗജന്യമാണ്. ഡിഡബ്ല്യുസിയിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

 

കൂടുതൽ  വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

 

നിലവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് (ഡിഎക്സ്ബി) സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ വിമാനങ്ങൾ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തും. ഇവിടെ നിന്ന് പ്രവർത്തിക്കുന്ന എല്ലാ എയർ ഇന്ത്യ വിമാനങ്ങളിലും (AI 1884 ഒഴികെ) 10 കിലോ അധിക സൗജന്യ ബാഗേജ് കൊണ്ടുപോകാം. AI 1884 ൽ അധിക സൗജന്യ ബാഗേജ് അഞ്ചു കിലോ ആയിരിക്കും.

അൽ മക്തൂം വിമാനത്താവളം

അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനങ്ങൾ താഴെ പറയുന്നവയാണ്.

AI-1833 വിമാനം ബുധനാഴ്ചകളിൽ രാവിലെ 11:30ന് ഡിഡബ്ല്യുസിയിൽ എത്തിച്ചേരും. AI 1834 വിമാനം ബുധനാഴ്ചകളിൽ ഡിഡബ്ല്യുസിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:55 ന് കൊച്ചിയിൽ എത്തിച്ചേരും.

AI– 1833 കൊച്ചിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട് 11:20ന് ഡി ഡബ്ല്യുസിയിലെത്തിച്ചേരും.

AI–1834 ഡി ഡബ്ല്യുസിയിൽ വെള്ളിയാഴ്ച പുറപ്പെട്ട് ഉച്ചയ്ക്ക് 12.45ന് കൊച്ചിയിലെത്തിച്ചേരും.‌

AI–1833 വിമാനം കൊച്ചിയിൽ നിന്ന് ശനിയാഴ്ച പുറപ്പെട്ട് ദുബായിൽ ഉച്ചയ്ക്ക് 1.05ന് എത്തിച്ചേരും.

AI– 1834 വിമാനം ദുബായിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിൽ പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2:30ന് കൊച്ചിയിലെത്തിച്ചേരും.

ജൂൺ 16ന് പ്രത്യേക വിമാനം

AI 1833 കൊച്ചിയിൽ നിന്ന് വ്യാഴാഴ്ച പുറപ്പെട്ട് ദുബായിൽ ഉച്ചയ്ക്ക് 1.05ന് എത്തിച്ചേരും.

AI 1834 വിമാനം വ്യാഴം ഉച്ചയ്ക്ക് 1.30 ന് കൊച്ചിയിലെത്തിച്ചേരും.

എയർ ഇന്ത്യാ എക്സ്പ്രസ്

IX 355 വിമാനം കോഴിക്കോട് നിന്ന് എല്ലാ ദിവസവും സർവീസ് നടത്തും. പുലർച്ചെ 1:25ന് ഡി ഡബ്ല്യുസിയിലെത്തിച്ചേരും.IX 356 വിമാനം ഡിഡബ്ല്യുസിയിൽ നിന്ന് എല്ലാ ദിവസവും സർവീസ് നടത്തും. പുലർച്ചെ 2:25ന് കോഴിക്കോട് എത്തിച്ചേരും.

IX 435 വിമാനം കൊച്ചിയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും. ഉച്ചയ്ക്ക് ശേഷം 3:45ന്  ഡിഡബ്ല്യുസിയിലെത്തിച്ചേരും.

IX  434 വിമാനം ഡിഡബ്ല്യുസിയിൽ നിന്ന് ഞായറാഴ്ച പുറപ്പെട്ട് വൈകിട്ട് 6:25 ന് കൊച്ചിയിലെത്തും.

 

ഇവയിൽ ചില സർവീസുകൾ ഇപ്പോഴും ദുബായ് വിമാനത്താവളത്തിൽ നിന്ന് തന്നെയാണ് സർവ്വീസ് നടത്തുന്നത്. ഇത് എപ്പോൾ വേണമെങ്കിലും മാറാനിടയുണ്ട്. അതിനാൽ യാത്രക്ക് മുമ്പ് ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.

 

കൂടുതൽ  വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

 

റൺവേ നവീകരണം: കേരളത്തിലേക്കുള്ള വിമാന സർവീസിൽ മാറ്റം വരുത്തി

Share
error: Content is protected !!