ജിദ്ദ സീസണിൽ വെളളിയാഴ്ച ഇന്ത്യൻ പരിപാടികൾ. എല്ലാവർക്കും സൗജന്യ പ്രവേശനം.

ജിദ്ദ സീസണിന്റെ ഭാഗമായി മെയ് 11 മുതൽ 14 വരെ വിവിധ രാജ്യങ്ങളുടെ പ്രത്യേക ഈവന്റുകൾ ആസ്വദിക്കുന്നതിനായി സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജിദ്ദയിലെ  മക്രോണ സ്ട്രീറ്റിലെ ദവാർ ഹന്തസക്കടുത്തുള്ള അമീർ മാജിദ് പാർക്കിലാണ് പരിപാടി. വൈകുന്നേരം 4 മണിമുതൽ രാത്രി 11.55 വരെ പരിപാടി നീണ്ട് നിൽക്കും. വിവിധ രാജ്യങ്ങളിലെ പ്രത്യേകമായ പരിപാടികൾ പലദിവസങ്ങളിലായി ഇവിടെ അരങ്ങേറും. മെയ് 13ന് വെള്ളിയാഴ്ചയാണ് ഇന്ത്യൻ പ്രോഗ്രാമുകൾ. സൗജന്യമായാണ് പ്രവേശനം. എന്നാൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രേവശനം അനുവദിക്കൂ. കുട്ടികൾക്കും മറ്റു എല്ലാ പ്രായക്കാരായ ആളുകൾക്കും ആസ്വദിക്കാവുന്ന വ്യത്യസ്ഥങ്ങളായ കൾച്ചറൽ പ്രോഗ്രാമുകളും മറ്റു വിനോദ പരിപാടികളുമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

നിബന്ധനകൾ:

1) സൗജന്യ പ്രവേശനത്തിന് ഇവിടെ ക്ലിക്ക് ചെയ്ത് കൊണ്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. (ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, തുടങ്ങിയവ രജിസ്റ്റർ ചെയ്യാൻ നിർബന്ധമാണ്)

2) രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന സൗജന്യ ടിക്കറ്റ് തവക്കൽനാ ആപ്ലിക്കേഷനിൽ ചേർക്കേണ്ടതാണ്.

3) വേദിയിലേക്ക് പ്രവേശിക്കുമ്പോൾ അവരവരുടെ കൈവശമുള്ള ബാഗുകളും മറ്റു വസ്തുക്കളും സുരക്ഷാ പരിശോധനക്ക് വിധേയമാക്കുന്നതാണ്.

4) പ്രൊഫഷണൽ ക്യാമറകളും വീഡിയോ റെക്കോർഡുകളും അനുവദിക്കുന്നതല്ല.

5) നിമയവിരുദ്ധമെന്ന് സംഘാടകർക്ക് അഭിപ്രായമുള്ള കാര്യങ്ങളിൽ ആരെങ്കിലും ഇടപെട്ടാൽ അവരെ പുറത്താക്കാൻ സംഘാടകർക്ക് അവകാശം ഉണ്ടായിരിക്കും

6) ലൊക്കേഷൻ മാപ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക

 

പരിപാടികളുടെ വിശദ വിവരങ്ങൾക്കും ബുക്കിംഗിനും ലൊക്കേഷൻ മാപ്പിനും ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!