16 വർഷമായി സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് മലയാളി യൂവാവ്. മോചനത്തിനായി വൃദ്ധമാതാവ് സഹായം തേടുന്നു

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമം തുടരുമ്പോള്‍, സൗദി ജയിലിൽ 16 വർഷമായി കഴിയുന്ന മകന്റെ മോചനത്തിനായി യാചിക്കുകയാണ് കോഴിക്കോട് രാമനാട്ടുകരിയിലെ ഒരു ഉമ്മ.

കോഴിക്കോട് രാമനാട്ടുകരയിലെ കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുറഹീമാണ് റിയാദിലെ ഹയർ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്നത്. റിയാദിലെ മൻസൂറയിൽ അനസ്ഫായിസ് അൽഷ ഹിരി എന്ന ബാലൻ കൊല്ലപ്പെട്ട കേസിലാണ് അബ്ദുറഹിം ശിക്ഷിക്കപ്പെടുന്നത്.

16 വർഷം മുമ്പ് റിയാദിൽ ഡ്രൈവര്‍ ജോലിഭയപ്പെട്ട റഹീം എന്തുചെയ്യണമെന്നറിയാതെ ഉടൻ തന്നെ തന്റെ അടുത്ത ബന്ധു കോഴിക്കോട്, നല്ലളം ബസാർ, ചാലാട്ട് വീട്ടിൽ നസീർ അഹമ്മദിനെ വിളിച്ചുവരുത്തി. അപകടം മനസിലാക്കിയ നസീർ രക്ഷപ്പെടാനുള്ള പോംവഴിയെന്ന നിലയിൽ കവർച്ചക്കാരാൽ ഇരുവരും അക്രമിക്കപ്പെട്ട ഒരു കഥമെനയാൻ റഹീമിനോട് നിർദേശിച്ച് തിരിച്ചുപോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റഹീമിനെ അറസ്റ്റ് ചെയ്തു. അയാൾ അവസാനം വിളിച്ച മൊബൈൽ നമ്പറിെൻറ ഉടമയെന്നനിലയിൽ മുഹമ്മദ് നസീറിനെയും പിന്തുടർന്ന് പിടികൂടി. എത്തിയതായിരുന്നു അബ്ദുൾ റഹിം. ഡ്രൈവർ ജോലിക്കൊപ്പം അപകടത്തെത്തുടര്‍ന്ന് യന്ത്രങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന 15 വയസുകാരനെ കൂടി പരിപാലിക്കേണ്ടി വരുമെന്ന് അറിഞ്ഞത് അവിടെ എത്തിയ ശേഷമാണ്. എങ്കിലും വീട്ടിലെ പ്രാരാബ്ദങ്ങള്‍ ഓര്‍ത്ത് അബ്ദുൽ റഹിം അതും ചെയ്യാന്‍ തയാറായി. അങ്ങിനെ കഴിഞ്ഞ് വരുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2006 ഡിസംബർ 24 നായിരുന്നു അത് സംഭവിച്ചത്.

ഒരു ദിവസം അസുഖ ബാധിതനായ ഈ പതിനഞ്ചുകാരനെയും കൂട്ടി കാറില്‍ പുറത്തുപോയാതായിരുന്നു. റോഡിലെ ചുവന്ന ട്രാഫിക് ലൈറ്റ് തെളിഞ്ഞപ്പോൾ റഹീം വാഹനം നിറുത്തി. എന്നാൽ ചുവന്ന സിഗ്നൽ ലംഘിച്ച് വാഹനം ഓടിക്കാൻ ബാലൻ റഹീമിനെ നിർബന്ധിച്ചു.  എന്നാൽ റഹീം അതിന് കൂട്ടാക്കിയില്ല. ഇതിൽ ക്ഷുഭിതനായ കുട്ടി റഹീമിനെ തുപ്പുകയും അടിക്കുയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ റഹീമിൻ്റെ കൈ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന യന്ത്രത്തിൽ തട്ടുകയും യന്ത്രം തകരാറിലായി കുട്ടി മരിക്കുകയുമായിരുന്നു. ഭക്ഷണം നൽകാൻ കഴുത്തിൽ ശസ്ത്രക്രിയ ചെയ്തു ഘടിപ്പിച്ചതായിരുന്നു ഉപകരണം. അന്നുമുതല്‍ നീണ്ട 16 വർഷമായി റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുകയാണ് അബ്ദുൽ റഹീം.

കുട്ടി മരിച്ചതോടെ ഭയപ്പെട്ട അബ്ദുൽ റഹീം എന്തുചെയ്യണമെന്നറിയാതെ ഉടൻ തന്നെ തന്റെ അടുത്ത ബന്ധുവായ കോഴിക്കോട്, നല്ലളം ബസാർ, ചാലാട്ട് വീട്ടിൽ നസീർ അഹമ്മദിനെ വിളിച്ചുവരുത്തി. അപകടം മനസിലാക്കിയ നസീർ രക്ഷപ്പെടാനുള്ള പോംവഴിയെന്ന നിലയിൽ കവർച്ചക്കാരാൽ ഇരുവരും അക്രമിക്കപ്പെട്ട ഒരു കഥമെനയാൻ റഹീമിനോട്  നിർദേശിച്ച് തിരിച്ചുപോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റഹീമിനെ അറസ്റ്റ് ചെയ്തു. അയാൾ അവസാനം വിളിച്ച മൊബൈൽ നമ്പറിെൻറ ഉടമയെന്നനിലയിൽ മുഹമ്മദ് നസീറിനെയും പിന്തുടർന്ന് പിടികൂടി.

2012 ജനുവരി 26ന് ശരീഅഃ കോടതി റഹീമിന് വധശിക്ഷയും നസീറിന് രണ്ടുവർഷത്തെ തടവുശിക്ഷയും 300 അടിയും ശിക്ഷിച്ചു. അപ്പോഴേക്കും നാലുവർഷത്തെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരുന്നു. മലസ് സെൻട്രൽ ജയിലിൽ കഴിഞ്ഞ നസീർ 2016 ൽ മോചിതനായി.

റഹീമിന്റെ മോചനത്തിനായി കഴിഞ്ഞ 16 വർഷമായി റിയാദ് എംബസി വഴി കുടുംബം കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ രണ്ടു തവണ റഹീമിന്റെ അപ്പീൽ കോടതി തള്ളുകയും ചെയ്തു. റഹീമിന്റെ മോചനത്തിന് വേണ്ടി ശ്രമിക്കാൻ ഒരു ജനകീയ സഹായസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയാണ്. അഭിഭാഷകനെ നിയമിച്ചത് ഈ സമിതിയാണ്. മരണപ്പെട്ട ബാലന്റെ കുടുംബത്തിെൻറയും കോടതിയുടെയും കാരുണ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിയ എത്രയാണെന്ന് റിയാദ് ജനറൽ കോടതി ഉടൻ നിശ്ചയിക്കുമെന്നാണ് അഭിഭാഷകൻ അറിയിച്ചിരുന്നത്.

മൂന്ന് മുതൽ അഞ്ച് വരെ ലക്ഷം റിയാൽ നഷ്ടപരിഹാരം വിധിക്കാൻ സാധ്യതയെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. മോചനദ്രവ്യം (ദിയ) നൽകുകയോ മരണപ്പെട്ട ബാലന്റെ ഉമ്മ മാപ്പ് നൽകുകയോ ചെയ്താലേ റഹീമിന്റെ മോചനത്തിനു വഴി തെളിയൂ. ഇതിനായി ഉന്നത തലങ്ങളിൽ ഇടപെടലുകളാണ് കുടുംബം ആവശ്യപ്പെടുന്നത്. കേന്ദ്ര സംസ്ഥാന സർക്കാ റുകൾക്കും എംബസികൾക്കും റഹീമിന്റെ മോചനത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. കുട്ടിയുടെ കുടുംബം മാപ്പ് നൽകാന്‍ തയാറല്ല.  സൗദി രാജ കുടുംബം ഇടപെട്ടാല്‍ ഒരു പക്ഷേ കുടുംബം വിട്ടുവീഴ്ചയ്ക്ക് തയാറായേക്കും. പക്ഷെ അതിന് ഇന്നതരുടെ ഇടപെടലുണ്ടാകണം.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share

One thought on “16 വർഷമായി സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് മലയാളി യൂവാവ്. മോചനത്തിനായി വൃദ്ധമാതാവ് സഹായം തേടുന്നു

Comments are closed.

error: Content is protected !!