ജിദ്ദ സീസണിൽ “ജിദ്ദ യാച്ച്റ്റ് ക്ലബ്ബി”ന് തുടക്കമായി. സന്ദർശക പ്രവാഹം തുടരുന്നു – ചിത്രങ്ങൾ

ജിദ്ദ സീസണ് 2022 ൻ്റെ ഭാഗമായി “ജിദ്ദ യാച്ച്റ്റ് ക്ലബ്ബ്” ഇന്നലെ (ഞായർ) മുതൽ പ്രവർത്തനമാരംഭിച്ചു. മറീന ഏരിയയിലാണ് യാച്ച്റ്റ് ക്ലബ്ബ് സജ്ജീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആദ്യത്തെ മറൈൻ ടൂറിസ്റ്റ് മറീനയാണിത്.  വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. കടലിൻ്റെ ആകർഷകവും ശാന്തവുമായ അന്തരീഷത്തിലെ പരിപാടി ജനശ്രദ്ധയാകർഷിച്ചു.

ജിദ്ദ യാച്ച്റ്റ് ക്ലബ്ബിന്റെ ഉദ്ഘാടനച്ചടങ്ങിൽ കരിമരുന്ന് പ്രദർശനങ്ങൾക്ക് പുറമെ നിരവധി ലൈവ് ഷോകളും ഉണ്ടായിരുന്നു.

ജിദ്ദ സീസൺ സന്ദർശിക്കുന്നവർക്ക് യാച്ച്റ്റ് മറീന റെസ്റ്റോറന്റുകളുടെയും കഫേകളുടെയും നിരവധി സ്ഥാപനങ്ങൾ സന്ദർശിക്കാനാകും. മറീന പ്രദേശം അതിന്റെ മനോഹരമായ കടൽ കാഴ്ചയാൽ വേർതിരിക്കപ്പെടുന്നു. കടൽത്തീരത്തെ സീസണിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ജിദ്ദ യാച്ച്റ്റ് ക്ലബ്ബ്.

നിരവധി ആഡംബര റെസ്റ്റോറന്റുകളും കഫേകളും ഫാഷൻ, പെർഫ്യൂമുകൾ, സമ്മാനങ്ങൾ, ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്നുള്ള ആക്സസറികൾ എന്നിവയ്ക്കായുള്ള വിവിധ സ്റ്റോറുകളും ഇവിടെയുണ്ട്.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

 

 

Share
error: Content is protected !!