ഇന്ന് മുതൽ കൂടുതൽ തൊഴിൽ മേഖലകളിൽ നൂറ് ശതമാനം സൗദിവൽക്കരണം പ്രാബല്യത്തിൽ

സൌദി അറേബ്യയിൽ സ്വകാര്യ മേഖലയിൽ നാല് തൊഴിൽ മേഖലകൾ കൂടി ഇന്ന് (മെയ് 8, 2022) മുതൽ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. സെക്രട്ടറി, ട്രാൻസലേറ്റർ, സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി എന്നീ പദവികളാണ് ഇന്ന് മുതൽ 100 ശതമാനവും സൌദി പൌരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ഈ ജോലികളിൽ ഇനി മുതൽ വിദേശികൾക്ക് ജോലി ചെയ്യാൻ സാധിക്കില്ല. കഴിഞ്ഞ ആഴ്ചയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജ്ഹി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

സ്വദേശികളായ സ്ത്രീ പുരുഷന്മാർക്ക് 20,000 തൊഴിലവസരങ്ങൾ സൃഷ്ടിസക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സ്റ്റോർ കീപ്പർ, ട്രാൻസലേറ്റർ എന്നീ പദവികളിൽ ജോലി ചെയ്യുന്നവർക്ക് അടിസ്ഥാന വേതനം 5000 റിയാലിൽ കുറയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പിന്തുണയും പ്രോത്സാഹവനവും നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ന് പ്രാബല്യത്തിലാകുന്ന പുതിയ സൌദിവൽക്കരണ പദ്ധതിയിലൂടെ മലയാളികളുൾപ്പെടെയുള്ള നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും. നിരവധി മലയാളികൾ ഈ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.  സെക്രട്ടറി, ട്രാൻസലേറ്റർ, സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി എന്നീ പ്രൊഫഷനുകളിലുള്ളവർക്കാണ് തൊഴിൽ നഷ്ടമുണ്ടാകുക. ഇത്തരം പ്രൊഫഷനുകളിലുള്ളവർ സുരക്ഷിത തൊഴിൽ മേഖലകളിലേക്ക് മാറുക എന്നത് മാത്രമാണ് പരിഹാരം. നിലവിലെ സ്പോണ്സർക്ക് കീഴിൽ സുരക്ഷിത തൊഴിൽ മേഖലകൾ ലഭ്യമല്ലെങ്കിൽ മറ്റൊരു തൊഴിലുമയിലേക്ക് മാറേണ്ടി വരും.

 

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!