കോഴിക്കോട് ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റ് ജീവനക്കാരെ മർദിച്ചു

കോഴിക്കോട്: ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റ്  ജീവനക്കാരെ മർദിച്ചു. കൊയിലാണ്ടി പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിലാണ് സംഭവം. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പർമാർക്കറ്റിലാണ് ആക്രമം നടന്നത്. മർദനമേറ്റ നാല് ജീവനക്കാർ ആശുപത്രിയിൽ ചികിത്സതേടി. അക്രമികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സൂപ്പർമാർക്കറ്റിൽ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളിൽ ഹലാൽ സ്റ്റിക്കർ പതിച്ചിട്ടുണ്ടായിരുന്നു. ആദ്യം രണ്ട് പേരാണ് കടയിലെത്തിയത്. ഇവർ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ നേരെ വാക്കേറ്റം ആരംഭിച്ചു. തർക്കം രൂക്ഷമായതോടെ ഇവരോടൊപ്പം കൂടുതൽപേരെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. 

മർദനത്തെ തുടർന്ന് വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘ്പരിവാർ ശക്തികളാണ് ആസൂത്രിതമായി നടപ്പാക്കിയ ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും ആരോപിച്ചു.

ആക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ യും യൂത്ത് ലീഗും പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ പ്രകടത്തിൽ നിന്ന്

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!