മദീനയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു

മദീന: മദീനയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മദീനയിലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായതെന്ന്  റോഡ് സുരക്ഷാ പ്രത്യേക സേന അറിയിച്ചു. ഡ്രൈവറും സഹായിയുമാണ് മരിച്ചത്. രണ്ട് പേരും ബസ് ജീവനക്കാരനാണ്. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾ പൂർത്തിയായി വരികയാണ്. ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടതെന്ന് ഇപ്പോൾ വ്യക്തമല്ല. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ അറിയാനാകും.

 

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!