റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിന് സൌദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കൽ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്ന് ഹജ്ജിനെത്തുന്ന തീർഥാടകർക്കും വാക്സിനേഷൻ നിർബന്ധമാണ്. 

തീർഥാടകരെ സേവിക്കുന്നതിനുള്ള വളണ്ടിയർമാർക്കുള്ള വ്യവസ്ഥകളും, അപേക്ഷിക്കേണ്ട നടപടിക്രമങ്ങളും ഉടൻ പ്രഖ്യാപിക്കും. ലൈസൻസുള്ള അസോസിയേഷനുകളുമായി ഏകോപിപ്പിച്ച് ദേശീയ വളണ്ടിയർ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജ് തീർഥാകർക്കുള്ള ആരോഗ്യ ആവശ്യകതകളെക്കുറിച്ചും സന്നദ്ധസേവന അവസരങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചും ഉള്ള അന്വേഷണങ്ങളോടുള്ള മറുപടിയിലാണ്  മന്ത്രാലയത്തിന്റെ വിശദീകരണം.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T