റിഫയുടെ ദുരൂഹ മരണം: പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു, മൃതദേഹം പുറത്തെടുക്കും

ദുരൂഹ സാഹചര്യത്തിൽ ദുബായിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗർ‌ റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ആർഡിഒ ഇതിനായി അനുമതി നൽകിയിരുന്നു. പൊലീസ്, റവന്യു, ഫൊറൻസിക് സംഘങ്ങൾ പാവണ്ടൂർ ജുമാ മസ്ജിദിന്റെ കബർസ്ഥാനിലെത്തിയാണ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. ഇക്കഴിഞ്ഞ മാർച്ച് ഒന്നിനു പുലർച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങി‌മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രണ്ടു ദിവസത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കി. റിഫയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. താമസ സ്ഥലത്തുവച്ച് ഭർത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപു വരെ റിഫ സന്തോഷവതിയായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. വീട്ടുകാരുമായി അര മണിക്കൂറോളം വിഡിയോ കോൾ ചെയ്തപ്പോഴും സന്തോഷവതിയായിരുന്നു. ജീവിതത്തിൽ പതറരുതെന്നു നിർബന്ധമുള്ള റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ദുബായിൽ പോസ്റ്റ്മോർട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചത്.

ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്നു വരുത്തിത്തീർത്തതായും കുടുംബത്തിനു പരാതിയുണ്ട്. നാട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂറിനുള്ളിൽ കബറടക്കാനും കുടുംബത്തിനുമേൽ സമ്മർദമുണ്ടായിരുന്നതായി പിതാവ് റാഷിദ് പറഞ്ഞു. റിഫയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ മെഹ്നാസിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​ർ പ്രേം​ലാ​ലി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ടി.​കെ. അ​ഷ്​​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ ​സം​ഘം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തും. ഫോ​റ​ൻ​സി​ക് മേ​ധാ​വി ഡോ. ​സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പോസ്റ്റ് മോർട്ടം ന​ട​ത്തുന്നത്.

നാട്ടിലെത്തിച്ച മൃതദേഹം ഖ​ബ​റ​ട​ക്കാ​ൻ തി​ടു​ക്കം കൂ​ട്ടി​യ​തും കു​ടും​ബ​ത്തി​ന് സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു. പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ലും ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തേ​തു​ട​ര്‍ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍ട്ടം ചെ​യ്യാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്.

റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് പിതാവ് റാഷിദ് അറിയിച്ചിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നാസിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ട്. മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സംഭവത്തില്‍ മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. യൂട്യൂബിലെ ലൈക്കിന്‍റെയും സബ്ക്രിബ്ഷന്‍റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്.

റിഫ മെഹ്നൂസ് എന്ന പേരിലാണ് റിഫ വ്‌ളോഗിംഗ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വിഷയങ്ങൽ. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

രണ്ട് മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്. ഒട്ടേറെ സ്വപ്നങ്ങൾ റിഫയുടെ മനസ്സിലുണ്ടായിരുന്നു. ബന്ധുവീട്ടിൽ കഴിയുന്ന ബാപ്പയുടെയും ഉമ്മയുടെയും അവസ്ഥക്ക് പരിഹാരം കണ്ടെത്തണമെന്ന് കുടുംബങ്ങളുമായി പങ്കുവെക്കുമായിരുന്നു.

ദുബൈയിലെ കരാമയിൽ പർദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇതിനിടെ ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

 

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

 

Share
error: Content is protected !!