“ജിദ്ദ ജംഗിൾ” മൃഗശാലയിലേക്ക് ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.
ജിദ്ദ: ജിദ്ദ സീസണിൻ്റെ ഭാഗമായി ഒരുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൃഗശാലയിലേക്ക് ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. ജിദ്ദ ജംഗിൾ എന്ന് പേരിട്ടിരിക്കുന്ന മൃഗശാല 6 ലക്ഷം മീറ്റർ വിസ്തൃതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
150 വർഷത്തിലധികം പ്രായമുള്ള മൃഗങ്ങൾ ഉൾപ്പെടെ 1,000-ലധികം ഇനം വന്യമൃഗങ്ങൾ ഇവിടെയുണ്ടാകും. കൂടാതെ 8000 മീറ്ററോളം അടച്ച പ്രദേശത്തായി ഇരുനൂറിലധികം അപൂർ പക്ഷികളേയും സന്ദർശകർക്ക് കാണാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
സന്ദർശകർക്ക് മൃഗങ്ങളുമായി ഇടപഴുകുവാനും രസകരമായ നിമിഷങ്ങൾ അനുഭവിക്കുവാനും ജിദ്ദ ജംഗിളിൽ അവസരമുണ്ടാകും. മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യമായാണ് സന്ദർശകർക്ക് കൊടുവനത്തിൻ്റെ അനുഭൂതി നേടാനും, വനത്തിലൂടെ സഞ്ചരിച്ച് വന്യമൃഗങ്ങളുടെ യഥാർത്ഥ ആവാസവ്യവസ്ഥയിൽ കണ്ടെത്താനും അനുഭവിക്കാനും അവസരമൊരുക്കുന്നത്. കൂടാതെ നിരവധി ലൈവ് ഷോകളും ഉണ്ടായിരിക്കും.
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T