ജിദ്ദയിൽ 12 ചേരി പ്രദേശങ്ങൾകൂടി പൊളിച്ച് നീക്കി തുടങ്ങി
ജിദ്ദ ഗവർണറേറ്റിലെ ചേരി പ്രദേശങ്ങൾ പൊളിച്ച് നീക്കുന്ന ജോലികൾ പുനരാരംഭിച്ചതായി ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മറ്റി അറിയിച്ചു. റമദാൻ മാസത്തിൽ നിറുത്തിവെച്ചിരുന്ന 12 പ്രദേശങ്ങളാണ് പൊളിച്ച് നീക്കിതുടങ്ങിയത്.
ബാനി മാലിക്, അൽ വുറൂദ്, ജാമിഅ, റിഹാബ്, റവാബി, അസീസിയ, റബ് വ, അൽ മുന്ദസഹാത്ത്, ഖുവൈസ, അൽ അദ്ൽ വൽ ഫദ്ൽ, ഉമ്മു അൽ സലാം, കിലോ 14, മദാഇൻ അൽ-ഫഹദ് എം1, മദാഇൻ അൽ-ഫഹദ് എം 2 എന്നീ പ്രദേശങ്ങളിലാണ് പൊളിച്ച നീക്കൽ ജോലികൾ ആരംഭിച്ചത്. വിശുദ്ധ റമദാൻ മാസത്തിൽ സമീപപ്രദേശങ്ങളിൽ പൊളിക്കുന്ന ജോലികൾ നിർത്തിവെക്കുമെന്നും അത് അവസാനിച്ചതിന് ശേഷം പ്രവർത്തനം പുനരാരംഭിക്കുമെന്നും ജിദ്ദ ചേരി കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പൊളിച്ചു നീക്കാനുള്ള 12 ചേരി പ്രദേശങ്ങളിലെ താമസക്കാർക്ക് ബദൽ ഭവന സേവനം പ്രയോജനപ്പെടുത്താൻ ജിദ്ദ നഗരസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അംഗീകൃത താമസക്കാരായ കുടുംബങ്ങൾക്കും രേഖകൾ ഉള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന കെട്ടിട ഉടമകൾക്കും ഡവലപ്‌മെന്റ് ഹൗസിങ് യൂണിറ്റുകൾ പ്രയോജനപ്പെടുത്താം. എന്നാൽ സാമൂഹിക സുരക്ഷയുടെ ഗുണഭോക്താക്കളല്ലാത്ത, രേഖകൾ ഇല്ലാത്ത ഇത്തരം ചേരികളിൽ താമസിക്കുന്ന പൗരന്മാരുടെ കാര്യം പഠിച്ചു വരുന്നതായി നഗരസഭ അറിയിച്ചു.
ഓരോ പ്രദേശങ്ങളിലേയും പൊളിച്ച് നീക്കൽ ജോലികൾ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ തിയതി അറിയാം.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T