റൺവേ നവീകരണം: കേരളത്തിലേക്കുള്ള വിമാന സർവീസിൽ മാറ്റം വരുത്തി
റൺവേ നവീകരണത്തിൻ്റെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളം (DXB) അടക്കുന്നതിനാൽ ഇിവിടെ നിന്നും കേരളത്തിലേയ്ക്കുള്ള സർവീസിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ ജൂൺ 22 വരെ (45 ദിവസം) ഭാഗികമായാണ് വിമാനത്താവളം അടക്കുന്നത്. ഇത് വഴി സൌദി അറേബ്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും പുതിയ മാറ്റം ബാധകമായിരിക്കും.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തിവരുന്ന വിമാനങ്ങളെല്ലാം അൽ മക്തൂം രാജ്യാന്തര വിമാനത്താവളം (DWC), ഷാർജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്ന് എയർ ഇന്ത്യ & എയർ ഇന്ത്യ എക്സ്പ്രസ് മിഡിലീസ്റ്റ്–ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിങ് പറഞ്ഞു.
എന്നാൽ, കേരളത്തിലെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങൾ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടില്ല. ചെന്നൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങളാണ് ഷാർജ വിമാനത്താവളം വഴി സർവീസ് നടത്തുക.
നിലവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് (ഡിഎക്സ്ബി) സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ വിമാനങ്ങൾ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തും. ഇവിടെ നിന്ന് പ്രവർത്തിക്കുന്ന എല്ലാ എയർ ഇന്ത്യ വിമാനങ്ങളിലും (AI 1884 ഒഴികെ) 10 കിലോ അധിക സൗജന്യ ബാഗേജ് കൊണ്ടുപോകാം. AI 1884 ൽ അധിക സൗജന്യ ബാഗേജ് അഞ്ചു കിലോ ആയിരിക്കും.
അൽ മക്തൂം വിമാനത്താവളം
അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനങ്ങൾ താഴെ പറയുന്നവയാണ്.
AI-1833 വിമാനം ബുധനാഴ്ചകളിൽ രാവിലെ 11:30ന് ഡിഡബ്ല്യുസിയിൽ എത്തിച്ചേരും. AI 1834 വിമാനം ബുധനാഴ്ചകളിൽ ഡിഡബ്ല്യുസിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:55 ന് കൊച്ചിയിൽ എത്തിച്ചേരും.
AI– 1833 കൊച്ചിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട് 11:20ന് ഡി ഡബ്ല്യുസിയിലെത്തിച്ചേരും.
AI–1834 ഡി ഡബ്ല്യുസിയിൽ വെള്ളിയാഴ്ച പുറപ്പെട്ട് ഉച്ചയ്ക്ക് 12.45ന് കൊച്ചിയിലെത്തിച്ചേരും.
AI–1833 വിമാനം കൊച്ചിയിൽ നിന്ന് ശനിയാഴ്ച പുറപ്പെട്ട് ദുബായിൽ ഉച്ചയ്ക്ക് 1.05ന് എത്തിച്ചേരും.
AI– 1834 വിമാനം ദുബായിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിൽ പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2:30ന് കൊച്ചിയിലെത്തിച്ചേരും.
ജൂൺ 16ന് പ്രത്യേക വിമാനം
AI 1833 കൊച്ചിയിൽ നിന്ന് വ്യാഴാഴ്ച പുറപ്പെട്ട് ദുബായിൽ ഉച്ചയ്ക്ക് 1.05ന് എത്തിച്ചേരും.
AI 1834 വിമാനം വ്യാഴം ഉച്ചയ്ക്ക് 1.30 ന് കൊച്ചിയിലെത്തിച്ചേരും.
എയർ ഇന്ത്യാ എക്സ്പ്രസ്
IX 355 വിമാനം കോഴിക്കോട് നിന്ന് എല്ലാ ദിവസവും സർവീസ് നടത്തും. പുലർച്ചെ 1:25ന് ഡി ഡബ്ല്യുസിയിലെത്തിച്ചേരും.IX 356 വിമാനം ഡിഡബ്ല്യുസിയിൽ നിന്ന് എല്ലാ ദിവസവും സർവീസ് നടത്തും. പുലർച്ചെ 2:25ന് കോഴിക്കോട് എത്തിച്ചേരും.
IX 435 വിമാനം കൊച്ചിയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും. ഉച്ചയ്ക്ക് ശേഷം 3:45ന് ഡിഡബ്ല്യുസിയിലെത്തിച്ചേരും.
IX 434 വിമാനം ഡിഡബ്ല്യുസിയിൽ നിന്ന് ഞായറാഴ്ച പുറപ്പെട്ട് വൈകിട്ട് 6:25 ന് കൊച്ചിയിലെത്തും.
സൗജന്യ ഷട്ടിൽ ബസ് സർവീസ്
മറ്റെല്ലാ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും നിലവിലുള്ള വിമാനത്താവളങ്ങളിൽ നിന്ന് സാധാരണ ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കും. റൺവേ നവീകരണ കാലയളവിൽ യാത്രക്കാർക്ക് സൗജന്യമായി ദുബായ് എയർപോർട്ട് ടെർമിനലുകൾക്കും ഡിഡബ്ല്യുസിക്കും ഇടയിൽ ഇന്റർ എയർപോർട്ട് സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തും.
ദുബായ് ഇന്റർനാഷനൽ എയർപോർട്ടിനും അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ടിനും ഇടയിലുള്ള ബസ് റൂട്ട് ദുബായ് എയർപോർട്ട് പാസഞ്ചർ ടെർമിനലുകളെയും (DXB ടെർമിനൽ 1, 2, 3– DWC) ബന്ധിപ്പിക്കും. 24 മണിക്കൂർ ഓരോ 30 മിനിറ്റിലും ബസ് പുറപ്പെടും. യാത്രയ്ക്ക് മുൻപ് തങ്ങൾ പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ വിമാനത്താവളം സ്ഥിരീകരിക്കാൻ യാത്രക്കാരോട് നിർദ്ദേശിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.airindia.in / 06-5970444 (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ). എയർ ഇന്ത്യ എക്സ്പ്രസ് – www.airindiaexpress.in / 06-5970303 (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ).
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T
Pingback: വിമാന സർവീസുകളിൽ വീണ്ടും മാറ്റം. ഗൾഫ് യാത്രക്കാർ ശ്രദ്ധിക്കുക - MALAYALAM NEWS DESK