മദീനയിൽ റൗദാ ശരീഫിലേക്ക് വീണ്ടും പ്രവേശനം അനുവദിച്ചു തുടങ്ങി
മദീന: മദീനയിലെ പ്രവാചകൻ്റെ പള്ളിയിലെ റൌദാ ശരീഫിലേക്ക് വീണ്ടും വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. റമദാൻ അവസാനത്തിൽ നിറുത്തിവെച്ചതായിരുന്നു റൌദാ ശരീഫിലേക്കുള്ള സന്ദർശനം. രണ്ട് വ്യത്യസ്ഥ സമയങ്ങളിലായാണ് പുരുഷന്മാർക്കും സ്ത്രീകൾക്കും റൌദാ ശരീഫിലേക്കുള്ള പ്രവേശനം അനുവദിക്കുക.
അർധരാത്രി മുതൽ പ്രഭാത നിസ്കാരം വരെയും, ഉച്ചക്ക് ശേഷം മുതൽ അസർ നിസ്കാരം വരെയുമാണ് പുരുഷന്മാർക്ക് റൌദാ ശരീഫിലേക്ക് പ്രവേശനം അനുവദിക്കുക. സ്ത്രീകൾക്ക് പുലർച്ചെ മുതൽ ഉച്ചക്ക് മുമ്പ് അവസാനിക്കും വിധവും, പിന്നീട് രാത്രി മുതൽ അർദ്ധ രാത്രിവരെയുമാണെന്ന് സന്ദർശന സമയമെന്ന് മസ്ജിദു നബവി കാര്യാലയം അറിയിച്ചു. ഇഅ്തമർനാ, തവക്കൽനാ ആപ്ലിക്കേഷനുകൾവഴി പെർമിറ്റെടുത്തവർക്ക് മാത്രമേ റൌദാ ശരീഫിലേക്ക് പ്രവേശനം അനുവദിക്കൂ. കൃത്യമായ പ്രവേശന സമയം പെർമിറ്റെടുക്കുന്ന ഘട്ടത്തിൽ തവക്കൽനാ, ഇഅ്തമർനാ ആപ്പുകളിലൂടെ അറിയാവുന്നതാണ്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T