സെക്രട്ടറി, ഡാറ്റാ എന്‍ട്രി ഉള്‍പ്പെടെയുള്ള പല ജോലികളിലും സൌദിവല്‍ക്കരണം ഞായറാഴ്ച മുതല്‍
റിയാദ്: സെക്രട്ടറി, ട്രാന്‍സലേറ്റര്‍, ഡാറ്റാ എന്‍ട്രി, സ്റ്റോക്ക് കീപ്പര്‍ തുടങ്ങിയ തസ്തികകളില്‍ നടപ്പിലാക്കുന്ന സൌദിവല്‍ക്കരണം 2022 മെയ് 8, ഞായറാഴ്ച പ്രാബല്യത്തില്‍ വരും. കഴിഞ്ഞ റബിഉല്‍ അവ്വലില്‍ ആണ് ഈ മേഖലകളില്‍ 100 ശതമാനം സ്വദേശീവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനം സൌദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ ഭാഗത്തും എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്.
20,000 ത്തോളം സ്വദേശികള്‍ക്ക് ഇതുവഴി പുതുതായി ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. ട്രാന്‍സലേറ്റര്‍, സ്റ്റോക്ക് കീപ്പര്‍ ജോലികളില്‍ സൌദികള്‍ക്ക് ചുരുങ്ങിയത് 5000 റിയാല്‍ ശമ്പളം നല്കണം. പദ്ധതി നടപ്പിലാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളയിനത്തില്‍ സബ്സിഡി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.