ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് റജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം ഉടന്‍ ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍

മക്ക: ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജിന് റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ https://haj.gov.sa/ എന്ന വെബ്സൈറ്റ് വൈഴിയാണ് റജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം ഏര്‍പ്പെടുത്തുക. തീര്‍ഥാടകര്‍ക്ക് ഉണ്ടാകേണ്ട യോഗ്യതകളും, മുന്‍ഗണന ക്രമവും, പാക്കേജ് നിരക്കുകളും, റജിസ്റ്റര്‍ ചെയ്യേണ്ട തിയ്യതിയുമെല്ലാം ഉടന്‍ പ്രഖ്യാപിക്കും.

 

10 ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുക. ഇതില്‍ ഒന്നര ലക്ഷം ആയിരിക്കും ആഭ്യന്തര തീര്‍ഥാടകര്‍. സൌദി പൌരന്മാരും, സൌദി ഇഖാമയുള്ള വിദേശികളുമാണ് ഈ കാറ്റഗറിയില്‍ പെടുക. സന്ദര്‍ശക വിസയില്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അവസരം ഉണ്ടായിരിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 

ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ റജിസ്റ്റര്‍ ചെയ്യാവൂ എന്നും വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.

 

65 വയസില്‍ കൂടാതിരിക്കുക, കോവിഡ് വാക്സിന്‍ എടുത്ത് പൂര്‍ത്തിയാകുക, സൌദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തുക തുടങ്ങിയവയാണ് വിദേശ തീര്‍ഥാടകര്‍ക്കുള്ള പ്രധാനപ്പെട്ട മാനദണ്ഡങ്ങള്‍.

Share
error: Content is protected !!